കൈനഖം കടിച്ചാൽ എന്താണ് കുഴപ്പം..‍?
Wednesday, March 22, 2017 2:25 AM IST
ആ​രെ​ങ്കി​ലും കൈ​ന​ഖം ക​ടി​ക്കു​ന്ന​തു ക​ണ്ടാ​ൽ അ​യാ​ൾ ആ​കെ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള ധാ​ര​ണ. ജ​ന​സം​ഖ്യ​യു​ടെ 20-30 ശ​ത​മാ​നം ആ​ളു​ക​ൾ ത​ങ്ങ​ൾ​ക്ക് ടെ​ൻ​ഷ​നു​ണ്ടാ​കു​ന്പോ​ഴും ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ന്പോ​ഴും ന​ഖം ക​ടി​ക്കു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. സ്ത്രീ​ക​ളി​ലാ​ണ് ഈ ​സ്വ​ഭാ​വം കൂ​ടു​ത​ലു​ള്ള​ത്. ജേ​ർ​ണ​ൽ ഓ​ഫ് ബി​ഹേ​വി​യ​ർ തെ​റാ​പ്പി ആ​ൻ​ഡ് എ​ക്സ്പി​രി​മെ​ന്‍റ​ൽ സൈ​ക്യാ​ട്രി ഈ​യി​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു പ​ഠ​ന​ത്തി​ൽ ന​ഖം ക​ടി​യേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ ക​ണ്ടെ​ത്ത​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ഇ​വ​രു​ടെ പ​ഠ​ന​മ​നു​സ​രി​ച്ച് പെ​ർ​ഫെ​ക്‌​ഷ​ണ​ലി​സ്റ്റു​ക​ളാ​യ (പൂ​ർ​ണ​താ​വാ​ദി​ക​ൾ) ആ​ളു​ക​ളാ​ണ് കൂ​ടു​ത​ലാ​യി ന​ഖം ക​ടി​ക്കു​ന്ന​ത്. എ​ന്തും പെ​ർ​ഫെ​ക്ടാ​യി ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ഇ​വ​ർ ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ​പോ​ലും വേ​ഗ​ത്തി​ൽ ടെ​ൻ​ഷ​ന​ടി​ക്കും. ഇ​വ​ർ​ക്ക് ഒ​രി​ക്ക​ലും ആ​നാ​യാ​സ​ക​ര​മാ​യി ഒ​രു കാ​ര്യ​വും ചെ​യ്തു​തീ​ർ​ക്കാ​നാ​കി​ല്ല. മ​ന​സി​ലു​ണ്ടാ​കു​ന്ന ഈ ​ആ​ധി​യാ​ണ് ന​ഖം ക​ടി​യാ​യും മ​റ്റും പു​റ​ത്തു​വ​രു​ന്ന​ത്.

ഇ​ങ്ങ​നെ ന​ഖം ക​ടി​ക്കു​ന്ന​തു​കൊ​ണ്ട് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല. മ​റി​ച്ച് അ​ത് ന​മ്മു​ടെ എ​ന​ർ​ജി ലെ​വ​ലി​ൽ വ്യ​ത്യാ​സം വ​രു​ത്തു​ക​യും ടെ​ൻ​ഷ​ൻ കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

ചെ​റു​പ്പം മു​ത​ൽ ന​ഖം ക​ടി​ക്കു​ന്ന​വ​ർ​ക്ക് പ്ര​തി​രോ​ധ​ശേ​ഷി കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നും പ​ഠ​നം പ​റ​യു​ന്നു. ന​ഖ​ങ്ങ​ൾ​ക്കി​ട​യി​ൽ ബാ​ക്ടീ​രി​യ​ക​ളും മ​റ്റും ഉ​ണ്ടാ​കും. ന​ഖം ക​ടി​ക്കു​ന്ന​തു​വ​ഴി ഇ​വ വ​യ​റ്റി​ലെ​ത്തി സ്വാ​ഭാ​വി​ക വാ​ക്സി​നാ​യി പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​മ​ത്രേ. ഇ​ത്ര​യൊ​ക്കെ​യാ​ണെ​ങ്കി​ലും ന​ഖം ക​ടി​ക്കു​ന്ന​ത് അ​ത്ര ന​ല്ല സ്വ​ഭാ​വ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.