ഇടഞ്ഞാൽ ഞെക്കിക്കൊല്ലും; പക്ഷേ ഇണങ്ങിയാൽ ക​ഴു​ത്ത് മ​സാ​ജ് ചെ​യ്യും
Wednesday, March 22, 2017 6:41 AM IST
ജ​ർ​മ​നി​യി​ലെ ട്ര​സ്ടെ​ണി​ൽ ഒ​രു ബാ​ർ​ബ​ർ ഷോ​പ്പു​ണ്ട്. ചെ​റി​യ ഈ ​ബാ​ർ​ബ​ർ​ഷോ​പ്പ് ലോ​ക​പ്ര​ശ​സ്ത​മാ​ക്കി​യ​ത് ഇ​വി​ട​ത്തെ ഒ​രു തൊ​ഴി​ലാ​ളി​യാ​ണ്. മോ​ണ്ടി എ​ന്നു പേ​രു​ള്ള ഒ​രു പെ​രു​ന്പാ​ന്പാ​ണ് ഈ ​തൊ​ഴി​ലാ​ളി.മു​ടി​വെ​ട്ടാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ക​ഴു​ത്ത് മ​സാ​ജ് ചെ​യ്തു കൊ​ടു​ക്കു​ന്ന ഒ​രു പ​തി​വ് ഇ​വി​ടെ​യു​ണ്ട്. ഇ​താ​ണ് മോ​ണ്ടി​യു​ടെ പ​ണി. ക​ഴു​ത്തി​ൽ ചു​റ്റി​ക്കി​ട​ന്ന് മ​സാ​ജ് ചെ​യ്തു കൊ​ടു​ക്കു​ക.

ക​ഴി​ഞ്ഞ പ​തി​മൂ​ന്ന് വ​ർ​ഷ​മാ​യി മോ​ണ്ടി ഇ​വി​ടെ സേ​വ​നം ചെ​യ്യു​ന്നു​ണ്ട്. ഈ ​ബാ​ർ​ബ​ർ ഷോ​പ്പി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​വും മോ​ണ്ടി ത​ന്നെ.ശ​രീ​ര​ത്തി​ന്‍റെ 90 ശ​ത​മാ​ന​വും മ​സി​ലു​ക​ളു​ള്ള പെ​രു​ന്പാ​ന്പു​ക​ൾ​ക്ക് ന​ന്നാ​യി മ​സാ​ജ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് ബാ​ർ​ബ​ർ ഷോ​പ്പി​ന്‍റെ ഉ​ട​മ​യാ​യ ഫ്രാ​ങ്ക് ഡോ​ല​ൻ പ​റ​യു​ന്നു. പാ​ന്പു മ​സാ​ജി​നാ​യി ഇ​വി​ടെ സ്ഥി​രം എ​ത്തു​ന്ന ആ​ളു​ക​ളു​മു​ണ്ട്.

ഇ​ര​യെ ചു​റ്റി ശ്വാ​സം മു​ട്ടി​ച്ചു​കൊ​ല്ലു​ന്ന പ​തി​വാ​ണ് പെ​രു​ന്പാ​ന്പു​ക​ൾ​ക്കു​ള്ള​ത്. എ​ന്നാ​ൽ വ​യ​റു നി​റ​ഞ്ഞി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ അ​വ​ർ ആ​രേ​യും ഉ​പ​ദ്ര​വി​ക്കാ​റി​ല്ല​ത്രേ. പാ​ന്പു മ​സാ​ജി​ന് പ്ര​ത്യേ​കം ഫീ​സൊ​ന്നു​മി​ല്ലെ​ങ്കി​ലും മ​സാ​ജി​നു​ശേ​ഷം മോ​ത്തി​ക്കു ഭ​ക്ഷ​ണം വാ​ങ്ങാ​ൻ എ​ന്തെ​ങ്കി​ലു​മൊ​രു തു​ക കൊ​ടു​ത്തി​ട്ടേ ആ​ളു​ക​ൾ മ​ട​ങ്ങു. പാ​ന്പി​ന് വി​ശ​ന്നാ​ൽ പ​ണി​കി​ട്ടി​യാ​ലോ !
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.