വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ പുതിയ ചിത്രം ആ​ന അ​ല​റ​ലോ​ട​ല​റ​ൽ
Monday, March 27, 2017 7:00 AM IST
വ്യ​ത്യ​സ്ത​മാ​യ ക​ഴി​വു​ക​ൾ​ക്കൊ​ണ്ട് മ​ല​യാ​ളം സി​നി​മ​യി​ൽ സ്വ​ന്ത​മാ​യി വ്യ​ക്തിമു​ദ്ര പ​തി​പ്പി​ച്ച ന​ട​നാ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​ൻ. സം​വി​ധാ​ന രം​ഗ​ത്തു നി​ന്നും കു​റ​ച്ചു നാ​ള​ത്തേ​യ്ക്ക് ബ്രേ​ക്ക് എ​ടു​ത്ത് അ​ഭി​ന​യ​ത്തി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രി​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ൾ.

കോ​മ​ഡിക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ആ​ന അ​ല​റോ​ട​ല​റ​ൽ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് താ​രം.​ നവാഗതനായ ദി​ലീ​പ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വി​നീ​ത് ശ്രീ​നി​വാ​സ​ൻ ഒ​രു ഗ്രാ​മീ​ണ യു​വാ​വി​ന്‍റെ വേ​ഷ​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ സി​നി​മ​യു​ടെ നാ​യി​ക​യും തി​ര​ക്ക​ഥാ​കൃ​ത്തും പു​തു​മു​ഖ​ങ്ങ​ളാ​ണ്.

സം​വി​ധാ​യ​ക​ൻ ജി. ​പ്ര​ജി​ത്തി​ന്‍റെ​യും വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ​യും സം​വി​ധാ​ന സ​ഹാ​യി ആ​യി ദി​ലീ​പ് മേ​നോ​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ശ​ര​ത്ത് ബാ​ല​നാ​ണ് തി​ര​ക്ക​ഥാ​കൃ​ത്ത്.​നാ​യി​ക​യെപ്പറ്റി വി​വ​ര​ങ്ങ​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

ലി​യോ ത​ദേ​വൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു സി​നി​മാ​ക്കാ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ് വി​നീ​ത് ഇ​പ്പോ​ൾ. ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി സി​നി​മ സം​വി​ധാ​നം ചെ​യ്യാ​നും ഹി​റ്റ് ചി​ത്രം തി​ര​യു​ടെ ര​ണ്ടാം ഭാ​ഗത്തിന്‍റെ ചി​ത്രീ​ക​ര​ണ​വും ഈ ​വ​ർ​ഷം ത​ന്നെ ആ​രം​ഭിക്കാ​നും പ​ദ്ധ​തി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.