ദുൽഖറും ആലിയ ഭട്ടും ഒന്നിക്കുന്നു
Sunday, April 2, 2017 3:57 AM IST
മലയാളികളുടെ ചോക്ലേറ്റ് ഫീറോ ദുൽഖർ സൽമാനും ബോളിവുഡ് സുന്ദരി ആലിയ ഭട്ടും ഒന്നിക്കുന്നു. പക്ഷെ സിനിമയ്ക്കു വേണ്ടി അല്ലെന്നു മാത്രം. പ്രശസ്ത മൊബൈൽ നിർമാണ കന്പനിയായ ജിയോനിയുടെ പരസ്യത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്.

ജിയോനി മൊബൈൽസിന്‍റെ റീജണൽ ബ്രാൻഡ് അംബാസഡറായി ദുൽഖർ ഒപ്പുവച്ചിരുന്നു.ആലിയയുമൊന്നിച്ച് ജിയോനി സെൽഫിസ്ഥാൻ കാംപയിനു വേണ്ടി പ്രവർത്തിക്കുമെന്ന് താരം തന്‍റെ ഫേസ്ബുക്ക് പേജിൽ അറിയിച്ചിരുന്നു. ശ്രുതി ഹാസനും, ദിൽജിത്ത് ദൊശജ്ജായും ജിയോനി മൊബൈൽസിന്‍റെ മറ്റു റീജണൽ അംബാസഡർമാരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.