നിത്യാനന്ദ ഷേണായി വരുന്നു... പുത്തൻപണത്തിന്‍റെ ട്രെയിലർ എത്തി
Saturday, April 8, 2017 5:22 AM IST
രഞ്ജിത്ത്-മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുന്ന പുത്തൻപണം എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നു. കുന്പളക്കാരൻ നിത്യാനന്ദ ഷേണായി എന്ന കഥാപാത്രമായാണ് മെഗാസ്റ്റാർ ചിത്രത്തിലെത്തുന്നത്. ഈ മാസം ചിത്രം തീയറ്ററുകളിൽ എത്തും.

മാമൂക്കോയ, സുരേഷ് കൃഷ്ണ, സിദ്ദിഖ്, ഷീലു എബ്രഹാം, ഇനിയ, ഹരീഷ് കണാരൻ, ജോജു ജോർജ്, രൺജി പണിക്കർ, ബൈജു, വിജയകുമാർ തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കാഷ്മോര, മാരി എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഓംപ്രകാശാണു ചിത്രത്തിന്‍റെ കാമറ കൈകാര്യം ചെയ്യുന്നത്. ഷഹബാസ് അമൻ സംഗീതം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നതു രഞ്ജിത്തിന്‍റെ തന്നെ പങ്കാളിത്തത്തോടെയുള്ള ത്രീ കളർ സിനിമയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.