"ദ ​ഇ​ൻ​വി​ൻ​സി​ബി​ൾ മു​ഗൾ': മോഹൻലാലിന് ഒരു ഗാനോപഹാരം
Monday, April 10, 2017 3:44 AM IST
ലാ​ലേ​ട്ട​നോ​ടു​ള്ള ആ​രാ​ധ​ന ഒ​രു പാ​ട്ടി​ൽ കോ​ർ​ത്തി​ണ​ക്കി ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ.​ "ദ ​ഇ​ൻ​വി​ൻ​സി​ബി​ൾ മു​ഗൾ' എ​ന്ന മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. യു ട്യു​ബി​ൽ റി​ലീ​സ് ചെ​യ്ത മ്യൂ​സി​ക്ക​ൽ വീ​ഡി​യോ ഇ​തി​നോ​ട​കം ക​ണ്ട​ത് ഒ​രു​ല​ക്ഷ​ത്തോ​ളം പേ​രാ​ണ്.

മോഹൻലാൽ അഭിനയജീവിതത്തിൽ 38 വർഷം പൂർത്തിയാക്കി യതിനോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തിറക്കിയിരി ക്കുന്നത്. ആ​ല​പ്പു​ഴ​യി​ലെ ഓ​ഡി​യോ മെ​ഡ്രി​ക്സ് സ്റ്റു​ഡി​യോ​യി​ൽ വച്ചു​ള്ള സു​ഹൃ​ത്തു​ക്ക​ളു​ടെ ഒ​ത്തു​ചേ​ര​ലി​ലാ​ണ് ലാ​ലേ​ട്ട​നാ​യി ഒരു സം​ഗീ​തോ​പ​ഹാ​രം എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് ഇ​വ​ർ എ​ത്തി​ചേ​രു​ന്ന​ത്. പാ​ട്ട് പാ​ടാ​ൻ താ​ൻ റെ​ഡി​യെ​ന്നു പ​റ​ഞ്ഞ് എ​റ​ണാ​കു​ളം സ്വ​ദേ​ശി മ​ഹേ​ഷ് നാ​യ​ർ ത​യാ​റാ​യ​പ്പോ​ൾ സം​ഗീ​തം ന​ൽകാ​ൻ ആ​ല​പ്പു​ഴ സ്വ​ദേ​ശി എ​ബി ഡേ​വി​വും സമ്മതം മൂളി.

ഇ​തോ​ടെ വ​രി​ക​ൾ എ​ഴു​താ​ൻ ആ​രെ​ന്നു​ള്ള ചോ​ദ്യ​മാ​യി... ഒ​ടു​വി​ൽ ചെ​ന്നൈ​യി​ലു​ള്ള എ​ബി​യു​ടെ സു​ഹൃ​ത്ത് ആ​ർ.​യ​ദു​കൃ​ഷ്ണ സം​ഗീ​ത​ത്തി​നൊ​ത്ത് വ​രി​ക​ൾ കൂ​ടി എ​ഴു​തി​യ​പ്പോ​ൾ സം​ഭ​വം ഉ​ഷാ​ർ. വീ​ഡി​യോ എ​ഡി​റ്റ് ചെ​യ്ത​ത് തേ​ജ്സ് സ​തീ​ഷ​നും പ്രോ​ഗ്രാ​മിം​ഗ് ചെ​യ്തി​രി​ക്കു​ന്ന​ത് വി​നീ​ത് ഐ​സ്ത​പ്പാ​നു​മാ​ണ്. ന​ടി മി​യ, ന​ട​ൻ ഉ​ണ്ണി​മു​കു​ന്ദ​ൻ ഉ​ൾ​പ്പ​ടെ നി​ര​വ​ധി​പേ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്.
https://www.youtube.com/embed/fXmFlrQm_zQ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.