ആ​കാ​ശ​ത്തു ജ​നി​ച്ച കു​ഞ്ഞി​ന് ആ​ജീ​വ​നാ​ന്തം സൗ​ജ​ന്യ​യാ​ത്ര ന​ൽ​കി വി​മാ​ന​കമ്പനി
Monday, April 10, 2017 8:20 AM IST
തു​ർ​ക്കി എ​യ​ർ​ലൈ​ൻ വി​മാ​ന​മാ​യ ബോ​യിം​ഗ് 737 വി​മാ​ന​ത്തി​ൽ യു​വ​തി പെ​ണ്‍​കു​ഞ്ഞി​നു ജന്മം ​ന​ൽ​കി. ഗി​നി​യ​യി​ൽ നി​ന്നും ഇ​സ്താം​ബു​ളി​ലേ​ക്കു പോ​യ ട​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സി​ലാ​ണ് 42,000 അ​ടി ഉ​യ​ര​ത്തി​ൽ വ​ച്ച് നാ​ഫി ഡ​യ​ബി എ​ന്ന ഫ്ര​ഞ്ച് യു​വ​തി പെ​ണ്‍​കു​ഞ്ഞി​ന് ജന്മം ​ന​ൽ​കി​യ​ത്. കു​ഞ്ഞി​ന് എ​യ​ർ​ലൈ​ൻ​സി​ന്‍റെ വ​ക കി​ടി​ല​ൻ ഓ​ഫ​റും ല​ഭി​ച്ചു. വി​മാ​ന​ത്തി​ൽ ആ​ജീ​വ​നാ​ന്ത സൗ​ജ​ന്യ സ​ഞ്ചാ​ര​മാ​ണ് ഇ​വ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

യു​വ​തി​ക്ക് സ​ഹാ​യ​ത്തി​ന് എ​ത്തി​യ​ത് വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​സു​മാ​രാ​ണ്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ വി​മാ​ന​ത്തി​ലെ ക്യാ​പ്റ്റ​നും എ​യ​ർ​ഹോ​സ്റ്റ​സു​മാ​രും ട്വി​റ്റ​റി​ൽ പോ​സ്റ്റ്ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് എ​ല്ലാ​വ​രും സം​ഭ​വം അ​റി​ഞ്ഞ​ത്. ക​ദി​ജു എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് പ​ടി​ഞ്ഞാ​റ​ൻ​ആ​ഫ്രി​ക്ക​യി​ലെ ബു​ർ​ക്കി​ന ഫാ​സോ​യി​ൽ നി​ല​ത്തി​റ​ക്കി​യ വി​മാ​ന​ത്തി​ൽ നി​ന്നും ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു എ​ന്നാ​ണ് എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. തു​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ നി​യ​മ​മ​നു​സ​രി​ച്ച് ഗ​ർ​ഭി​ണി​യാ​യ സ്ത്രീ ​വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ യാ​ത്ര ചെ​യ്യാ​ൻ ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്ന് കാ​ണി​ച്ച് ഡോ​ക്ട​റു​ടെ ക​ത്ത് ന​ല്ക​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.