വിശുദ്ധവാരത്തിന്‍റെ പുണ്യത്തിൽ യാഗത്തിലെ പുതിയ ഗാനമെത്തി
Wednesday, April 12, 2017 1:26 AM IST
ക്രിസ്തീയ ഭക്തിഗാനങ്ങളുടെ പുതിയ ആൽബമായ 'യാഗം'ത്തിലെ പാലക്കാട്‌ ശ്രീറാം ആലപിച്ച ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു. കുരിശിലേറ്റിയ യേശുദേവനെ സ്മരിച്ചുള്ള "പരമയാഗമാം യേശുവേ' എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് റവ. ഡിജെ അജിത്‌ കുമാർ ആണ്. സംഗീതം നൽകിയിരിക്കുന്നത് ആർ എസ്‌. ഷൈനു. രൂപാ രേവതിയാണ് വയലിൻ വായിച്ചിരിക്കുന്നത്.

"യാഗം' ആൽബത്തിൽ ആർ.എസ്‌. ഷൈനു സംഗീതം പകർന്ന ഒമ്പതു ഗാനങ്ങളാണുള്ളത്. പി ജയചന്ദ്രൻ, സുജാത മോഹൻ, എം ജി ശ്രീകുമാർ, ശ്രീനിവാസ്, പാലക്കാട്‌ ശ്രീറാം, അഭ്രദിത ബാനർജി, ജോബ്‌ കുര്യൻ, ഗൗരി ലക്ഷ്മി, ആർ.എസ്. ഷൈനു തുടങ്ങിയ പ്രഗത്ഭ ഗായകർ ഈ ആൽബത്തിൽ ഒരുമിക്കുന്നു. പൂവച്ചൽ ഖാദർ, സന്തോഷ്‌ വർമ്മ, റവ. ഡി ജെ അജിത്‌ കുമാർ, രാജു ചേന്നാട്‌, ശ്രീപാർവതി, അനൂപ്‌ മുകുന്ദൻ, പുഷ്പ ജയൻ എന്നിവരാണ് ഗാനങ്ങൾക്കു വരികൾ രചിച്ചിരിക്കുന്നത്. അമ്മ മീഡിയ നിർമിച്ച ഈ ആൽബത്തിന്‍റെ ഒഫീഷ്യൽ മ്യൂസിക് ലേബൽ മ്യൂസിക്247 ആണ്.
https://www.youtube.com/embed/mWB_n-Zl-wk
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.