സ്നാപ്ചാറ്റിന്‍റെ കളി ഇന്ത്യക്കാരോടു വേണ്ട..!
Monday, April 17, 2017 2:13 AM IST
അ​ബ​ദ്ധ​ത്തി​ലാ​ണെ​ങ്കി​ൽ​ക്കൂ​ടി നാ​വി​ൽ​നി​ന്നു വീ​ഴു​ന്ന വാ​ക്കു​ക​ൾ ചി​ല​രെ വ​ൻ വി​വാ​ദ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു അ​ബ​ദ്ധം​പി​ണ​ഞ്ഞ​ത് സ്നാ​പ്ചാ​റ്റ് സി​ഇ​ഒ​ക്കാ​ണ്. ഇ​ന്ത്യ​യെ​പ്പോ​ലു​ള്ള ദ​രി​ദ്രരാ​ജ്യ​ങ്ങ​ളി​ൽ സ്നാ​പ്ചാ​റ്റി​ന്‍റെ ബി​സി​ന​സ് വി​പു​ലീ​ക​രി​ക്കി​ല്ല എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. ടെ​ക് മേ​ഖ​ല​യി​ലെ വ​ൻ ശ​ക്തി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കു ചേ​ക്കേ​റാ​ൻ ത​യാ​റെ​ടു​ക്കു​ന്പോ​ൾ സ്നാ​പ്ചാ​റ്റ് സി​ഇ​ഒ ഇ​വാ​ൻ സ്പീ​ഗെ​ലി​ന്‍റെ വാ​ക്കു​ക​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഇ​ന്ത്യ​ക്കാ​രെ നാ​ണം​കെ​ടു​ത്തു​ന്ന രീ​തി​യി​ലാ​യി​രു​ന്നു.
ഇ​തു മാ​ത്രം മ​തി​യ​ല്ലോ പൊ​ങ്കാ​ല​യ്ക്ക്.

പ​ണ്ട് സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​നെ അ​റി​യി​ല്ലെ​ന്നു പ​റ​ഞ്ഞ ടെ​ന്നീ​സ് താ​രം മ​രി​യ ഷ​റ​പ്പോ​വ​യു​ടെ സോ​ഷ്യ​ൽ ​മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ പൊ​ങ്കാ​ല​യി​ട്ട പാ​ര​ന്പ​ര്യ​മു​ള്ള ഇ​ന്ത്യ​ക്കാ​ർ ഇ​ത്ത​വ​ണ​യും പ​തി​വു തെ​റ്റി​ച്ചി​ല്ല. ആ​ൻ​ഡ്രോ​യി​ഡ് ആ​പ് സ്റ്റോ​റാ​യ ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ ക​യ​റി സ്നാ​പ്ചാ​റ്റി​ന്‍റെ റേ​റ്റിം​ഗ് താ​ഴ്ത്തി. ഒ​രു സ്റ്റാ​ർ റേ​റ്റിം​ഗ് ന​ല്കി​യ​തി​നൊ​പ്പം ഇ​ന്ത്യ​ക്കാ​രെ അ​പ​മാ​നി​ച്ച​തി​ലു​ള്ള അ​മ​ർ​ഷ​വും കു​റി​ച്ചി​ട്ടു​ണ്ട്.

"സ്നാ​പ്ചാ​റ്റ് ധ​നി​ക​ർ​ക്കു​വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണ്. ഇ​ന്ത്യ, സ്പെ​യി​ൻ പോ​ലു​ള്ള ദ​രി​ദ്രരാ​ജ്യ​ങ്ങ​ളി​ൽ വി​പു​ലീ​ക​രി​ക്കാ​ൻ ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ല'എ​ന്ന് 2015 സെ​പ്റ്റം​ബ​റി​ൽ സി​ഇ​ഒ ഇ​വാ​ൻ സ്പീ​ഗെ​ൽ ത​ന്നോ​ടു പ​റ​ഞ്ഞ​താ​യി സ്നാ​പ്ചാ​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ആ​ന്ത​ണി പോം​പ്ലി​യാ​നോ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് വി​വാ​ദ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്. ലോ​കം പ്ര​തീ​ക്ഷി​ച്ച​പോ​ലെ​ത​ന്നെ ഇ​ന്ത്യ​ക്കാ​ർ വെ​റു​തെ​യി​രു​ന്നി​ല്ല. സ്നാ​പ്ചാ​റ്റി​ന്‍റെ റേ​റ്റിം​ഗ് താ​ഴ്ന്നു. സി​ഇ​ഒ​ക്കെ​തി​രേ​യും ആ​പ്പി​നെ​തി​രേയും വി​മ​ർ​ശ​ന​ങ്ങ​ൾ കു​തി​ച്ചു​യ​ർ​ന്നു. ഇതുകൂ​ടാ​തെ ട്വി​റ്റ​റി​ൽ സ്നാ​പ്ചാ​റ്റ് ഉ​പേ​ക്ഷി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു​ള്ള കാ​ന്പ​യി​നും തു​ട​ങ്ങി. ഇ​ന്ത്യ​യി​ൽ 40 ല​ക്ഷം പേ​ർ സ്നാ​പ്ചാ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം ഇ​പ്പോ​ൾ സി​ഇ​ഒ​യ്ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന ആ​ന്ത​ണി പോം​പ്ലി​യാ​നോ​യെ മൂ​ന്നാ​ഴ്ച മു​ന്പ് ക​ന്പ​നി പു​റ​ത്താ​ക്കി​യ​താ​ണെ​ന്നാ​ണ് സ്നാ​പ്ചാ​റ്റി​ന്‍റെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.