ക​മി​താ​ക്ക​ളെ വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട് യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ ക്രൂ​ര​ത
Monday, April 17, 2017 5:39 AM IST
യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് വീ​ണ്ടും വി​വാ​ദ​ത്തി​ൽ. പ്ര​തി​ശ്രു​ത വ​ധു​വി​നെ​യും വ​ര​നെ​യും വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടാ​ണ് എ​യ​ർ​ലൈ​ൻ​സ് ഇ​ക്കു​റി പു​ലി​വാ​ൽ പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

ഹ്യൂ​സ്റ്റ​ണി​ൽ​നി​ന്നു കോ​സ്റ്റാ​റി​ക്ക​യി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച മൈ​ക്ക​ൽ ഹോ​ൽ, പ്ര​തി​ശ്രു​ത വ​ധു ആം​ബ​ർ മാ​ക്സ്വെ​ൽ എ​ന്നി​വ​രെ​യാ​ണ് യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് ജീ​വ​ന​ക്കാ​ർ ബ​ലം പ്ര​യോ​ഗി​ച്ച് വി​മാ​ന​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്. അ​നു​വാ​ദ​മി​ല്ലാ​തെ ഉ​യ​ർ​ന്ന ക്ലാ​സി​ൽ യാ​ത്ര ചെ​യ്യാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ക​ന്പ​നി​യു​ടെ വാ​ദം. ഇ​വ​ർ ജീ​വ​ന​ക്കാ​രു​ടെ നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യും വി​മാ​ന​ത്തി​നു​ള്ളി​ൽ ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്തെ​ന്നും യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് അ​ധി​കൃ​ത​ർ ആ​രോ​പി​ക്കു​ന്നു.

എ​ന്നാ​ൽ ഇ​ക്ക​ണോ​മി ക്ലാ​സി​ലു​ള്ള ത​ങ്ങ​ളു​ടെ സീ​റ്റി​ൽ ഒ​രു യാ​ത്ര​ക്കാ​ര​ൻ ഉ​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഒ​ഴി​ഞ്ഞ സീ​റ്റു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ പ​ണം ന​ൽ​കാ​മെ​ന്നും അ​റി​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് ക​മി​താ​ക്ക​ളു​ടെ വി​ശ​ദീ​ക​ര​ണം.

ക​ഴി​ഞ്ഞ​യാ​ഴ്ച ഷി​ക്കാ​ഗോ​യി​ൽ യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സി​ൽ നി​ന്ന് യാ​ത്ര​ക്കാ​ര​നെ പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ച ന​ട​പ​ടി വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. വി​യ​റ്റ്നാം സ്വ​ദേ​ശി​യാ​യ ഡോ.​ഡേ​വി​ഡ് റോ(69)​യ്ക്കാ​ണ് വി​മാ​ന​ത്തി​ൽ അ​പ​മാ​നം നേ​രി​ടേ​ണ്ടി​വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.