സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം
Monday, April 17, 2017 6:13 AM IST
ത​ന്‍റേ​താ​യ സി​നി​മ​ക​ളി​ലൂ​ടെ സി​നി​മ​യ്ക്ക​ക​ത്തും പു​റ​ത്തും വാ​ർ​ത്ത സൃ​ഷ്ടി​ച്ച സ​ന്തോ​ഷ് പ​ണ്ഡി​റ്റ് മ​മ്മൂട്ടി​ക്കൊ​പ്പം സ്ക്രീ​നി​ലെ​ത്തു​ന്നു. രാ​ജാ​ധി​രാ​ജ​യു​ടെ സം​വി​ധാ​യ​ക​ൻ അ​ജ​യ് വാ​സു​ദേ​വ് മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് പ​ണ്ഡി​റ്റ് ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന​ത്.

കാ​ന്പ​സ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ള​ജ് പ്ര​ഫ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂട്ടി. ഒ​രു മു​ഴു​നീ​ള വേ​ഷ​ത്തി​ലാ​വും സ​ന്തോ​ഷ് പ​ണ്ഡി​റ്റും ചി​ത്ര​ത്തി​ൽ എ​ത്തു​ക. പു​ലി​മു​രു​ക​നുശേ​ഷം ഉ​ദ​യ​കൃ​ഷ്ണ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന സി​നി​മ​യാ​ണ് അ​ജ​യ് വാ​സു​ദേ​വി​ന്‍റേ​ത്. കു​ഴ​പ്പ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ള്ള കോ​ള​ജി​ലേ​ക്ക് അ​തി​ലും കു​ഴ​പ്പ​ക്കാ​ര​നാ​യ ഒ​ര​ധ്യാ​പ​ക​നെ​ത്തു​ന്ന​തി​ന്‍റെ ര​സ​ങ്ങ​ളാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.

ഉ​ണ്ണി മു​കു​ന്ദ​ൻ, ഗോ​കു​ൽ സു​രേ​ഷ് ഗോ​പി, മു​കേ​ഷ്, മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, പാ​ഷാ​ണം ഷാ​ജി, ബി​ജു​ക്കു​ട്ട​ൻ, ദി​വ്യ​ദ​ർ​ശ​ൻ, സു​നി​ൽ സു​ഖ​ദ, കൈ​ലാ​ഷ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഗ​ണേ​ഷ് കു​മാ​ർ, ക്യാ​പ്റ്റ​ൻ രാ​ജു, ശി​വ​ജി ഗു​രു​വാ​യൂ​ർ, വ​ര​ല​ക്ഷ്മി, പൂ​നം ബ​ജ്‌വ, മ​ഹി​മ ന​ന്പ്യാ​ർ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കും. വി​നോ​ദ് ഇ​ല്ലം​പി​ള്ളി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം റോ​യ​ൽ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സി.​എ​ച്ച്.​ മു​ഹ​മ്മ​ദാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രം ഓ​ണം റി​ലീ​സാ​യി തിയ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.