സി​ഐ​എ​യി​ൽ പാടിത്തകർത്ത് ദു​ൽ​ഖർ; മേക്കിംഗ് വീഡിയോ
Sunday, April 23, 2017 2:07 AM IST
അ​ഭി​ന​യം മാ​ത്ര​മ​ല്ല സം​ഗീ​ത​വും ത​നി​ക്കു വ​ഴ​ങ്ങു​മെ​ന്ന് ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ​ത​ന്നെ തെ​ളി​യി​ച്ച ന​ട​നാ​ണ് മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം കു​ഞ്ഞി​ക്ക. ഇ​പ്പോ​ഴി​താ മ​റ്റൊ​രു ഗാ​ന​വും അ​ദ്ദേ​ഹം ആ​രാ​ധ​ക​ർ​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​ഐ​എ എ​ന്ന ചി​ത്ര​ത്തി​നാ​യാ​ണ് അ​ദേ​ഹം പാ​ടി​യി​രി​ക്കു​ന്ന​ത്.

"വാ​നം തി​ള തി​ള​ക്കു​ന്നു...' എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഗാ​നം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഗോ​പി സു​ന്ദ​ർ ഈ​ണം ന​ൽ​കി​യ ഗാ​ന​ത്തി​ന് ദു​ൽ​ഖ​റി​നൊ​പ്പം ക​രോ​ളി​ന​യും, മു​ഹ​മ്മ​ദ് മ​ക്‌ബൂ​ൽ മ​ൻ​സൂ​റും പാ​ടു​ന്നു​ണ്ട്. ക​ടു​ത്ത ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നാ​യ പാ​ലാ സ്വ​ദേ​ശി​യാ​യ അ​ജി മാ​ത്യു ത​ന്‍റെ കാ​മു​കി​യെ തേ​ടി അ​മേ​രി​ക്ക​യ്ക്കു പോ​കു​ന്ന​താ​ണ് സി​ഐ​യു​ടെ ഇ​തി​വൃ​ത്തം. കാ​ർ​ത്തി​ക മു​ര​ളീ​ധ​ര​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.
https://www.youtube.com/embed/D9tKP8HEnto
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.