ശശിപ്പാട്ടുമായി വിനീതും ശ്രീനിവാസനും
Friday, April 28, 2017 6:42 AM IST
ശ്രീനിവാസൻ ചിത്രമായ "അയാൾ ശശി" യിലെ ആദ്യ വീഡിയോഗാനം "ശശിപ്പാട്ട് " പുറത്തിറങ്ങി. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വി. വിനയകുമാറിന്‍റെ വരികൾക്ക് ബേസിൽ സി.ജെ. സംഗീതമൊരുക്കിയിരിക്കുന്നു. മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക് 247 ആണ് ഗാനം പുറത്തിറക്കിയത്.

സജിൻ ബാബു സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ, കൊച്ചുപ്രേമൻ, മറിമായം ശ്രീകുമാർ, ദിവ്യ ഗോപിനാഥ്, ജയകൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിക്സ് ൻ ടെയിൽസിന്‍റെ ബാനറിൽ പി. സുകുമാർ , സുധീഷ് എൻ. പിള്ള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഗാനം കാണാം:
https://www.youtube.com/embed/8x3LIyMFEfk
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.