മമ്മൂക്കയെ അപമാനിച്ച് കെആർകെ; പിന്നാലെ ആരാധകരുടെ പൊങ്കാല
Sunday, April 30, 2017 3:21 AM IST
മോഹൻലാലിനെ ട്രോളി ട്വീറ്റ് ചെയ്ത് പുലിവാലു പിടിച്ച കമാൽ ആർ. ഖാൻ (കെആർകെ) ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വിവാദട്വീറ്റുമായി രംഗത്ത്. ഇത്തവണ മമ്മൂട്ടിയെയാണ് കെആർകെ ലക്ഷ്യമാക്കിയിരിക്കുന്നത്.

"മോഹൻലാൽ സാർ നിങ്ങൾ ആരോടോ ചോദിച്ചന്നറിഞ്ഞു നിങ്ങൾക്കെതിരെ ട്വീറ്റ് ചെയാൻ മമ്മൂട്ടി എനിക്ക് പണം തന്നൂ എന്ന്. ഇല്ല സാർ. ആ സി ഗ്രേഡ് താരം ആരാണെന്ന് പോലും എനിക്കറിയില്ല...' ഇങ്ങനയാണ് കെആർകെയുടെ ട്വീറ്റ്. ഇതിനെ തുടർന്ന് ആരാധകർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിന്‍റെ ബാക്കിയായി കെആർകെ എന്തക്കെ അനുഭവിക്കണമെന്ന് ഇനി കണ്ടറിയാം.

നേരത്തെ, മോഹൻലാലിനെ കാണാൻ ഛോട്ടാ ഭീമിനെ പോലെയാണന്നും മഹാഭാരതയുടെ സംവിധായകൻ അദ്ദേഹത്തെ വച്ച് സിനിമ നിർമിക്കരുതെന്നും പറഞ്ഞ് കമാൽ ആർ.ഖാൻ ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല മോഹൻലാലിന്‍റെ ആരാധകരെ വിഡ്ഡികളെന്നും വിളിച്ചിരുന്നു. ഇതിനെ തുടർന്ന് മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും ആരാധകർ ഒരുമിച്ച് കെആർകെയെ പൊങ്കാലയിടുകയും അദേഹത്തിന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് മോഹൻലാലിനോടും അദേഹത്തിന്‍റെ ആരാധകരോടും അദ്ദേഹം മാപ്പു ചോദിച്ചിരുന്നു.

കെആർകെയുടെ ട്വീറ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.