ഒഡീഷയിലെ മൃഗശാലയിൽ ബാഹുബലി പിറന്നു
Thursday, May 11, 2017 11:22 PM IST
ബാ​ഹു​ബ​ലി എ​ന്ന സി​നി​മ ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ ഒ​രു സാം​സ്കാ​രി​ക പ്ര​തി​ഭാ​സ​മാ​യി മാ​റു​ക​യാ​ണ്. ബാ​ഹു​ബ​ലി​യി​ലെ ദ്യ​ശ്യ​ങ്ങ​ൾ പ്രി​ന്‍റ് ചെ​യ്ത സാ​രി​ക​ളും അ​മൂ​ലി​ന്‍റെ ബാ​ഹു​ബ​ലി പ​ര​സ്യ​വു​മെ​ല്ലാം വ​ൻ ഹി​റ്റാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഒ​ഡീ​ഷ​യി​ലു​ള്ള ന​ന്ദ​ൻ​ക​ണ​ൻ മൃ​ഗ​ശാ​ല​യി​ൽ പി​റ​ന്ന ക​ടു​വ​ക്കു​ട്ടി​ക്ക് ബാ​ഹു​ബ​ലി എ​ന്നു പേ​രു ന​ൽ​കി​യി​രി​ക്കു​ന്നു.

മൃ​ഗ​ശാ​ല സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ഭൂ​രി​ഭാ​ഗം സ​ഞ്ചാ​രി​ക​ളും നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണ് ക​ടു​വ​ക്കു​ഞ്ഞി​ന് ബാ​ഹു​ബ​ലി എ​ന്ന പേ​രു​ന​ൽ​കി​യ​ത്. വ്യാഴാഴ്ച ന​ട​ന്ന പേ​രി​ടീ​ൽ ച​ട​ങ്ങി​ൽ ഒ​ഡീ​ഷ വ​നം വ​കു​പ്പു​മ​ന്ത്രി ബി​ജൈ​ശ്രീ റൗ​ത്രേ​യും പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.