ഭീമൻ അദ്ഭുതജീവി കരയിൽ വന്നടിഞ്ഞു; എത്തുംപിടിയും കിട്ടാതെ തീരവാസികൾ
Saturday, May 13, 2017 11:21 PM IST
ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഇ​ന്തോ​നേ​ഷ്യ​യി​ലെ ഹു​ലും​ഗ് ബീ​ച്ചി​ലെ​ത്തി​യ അ​സു​റു​ൽ തു​നാ​കോ​ട്ട് അ​വി​ടെ ഒ​രു കാ​ഴ്ച ക​ണ്ട് ഞെ​ട്ടി. ഭീ​മാ​കാ​ര​നാ​യ ഏ​ന്തോ ഒ​ന്ന് ക​ട​ൽ​ക്ക​ര​യി​ൽ കി​ട​ക്കു​ന്നു. ആ ​വ​സ്തു കി​ട​ക്കു​ന്ന​തി​നു ചു​റ്റു​മു​ള്ള വെ​ള്ള​ത്തി​ന് ചു​വ​ന്ന നി​റം. ആ​ദ്യം അ​ന്പ​ര​ന്നെ​ങ്കി​ലും അ​സു​റു​ൽ കു​റ​ച്ച് ആ​ളു​ക​ളെ​യൊ​ക്കെ​ക്കൂ​ട്ടി ആ ​വ​സ്തു​വി​ന്‍റെ അ​ടു​ത്തേ​യ്ക്ക് ചെ​ന്നു. അ​വ​രാ​രും ഇ​തേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഏ​തോ മൃ​ഗ​ത്തി​ന്‍റെ ജ​ഡ​മാ​യി​രു​ന്നു അ​ത്.

15 മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​ജീ​വി​ക്ക് 35 ട​ണ്‍ ഭാ​ര​മെ​ങ്കി​ലും ഉ​ണ്ടാ​കും. അ​ജ്ഞാ​ത ജീ​വി​യു​ടെ ജ​ഡം ക​ര​യ്ക്ക​ടി​ഞ്ഞ വാ​ർ​ത്ത​കേ​ട്ട് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ആ​രും ഇ​തു​പോ​ലൊ​രു കാ​ഴ്ച മു​ന്പു​ക​ണ്ടി​ട്ടി​ല്ല. ത​മിം​ഗ​ല​ത്തി​ന്‍റെ വം​ശ​ത്തി​ൽ​പ്പെ​ടു​ന്ന ഒ​രു ജീ​വി​യാ​കാ​മി​തെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.