ബിഗ് സല്യൂട്ട്..! ഗതാഗതക്കുരുക്കിൽ കുരുങ്ങിയ മലയാളിക്ക് രക്ഷകരായി ഷാർജ പോലീസ്
Sunday, May 14, 2017 12:13 AM IST
ഷാ​ർ​ജ​യി​ൽ നി​ന്നും നാ​ട്ടി​ലേ​ക്ക് വ​രാ​ൻ വിമാനത്താവളത്തിലേ​ക്കു​ള്ള യാ​ത്രയ്​ക്കി​ടെ ഗതാഗ​ത​ക്കു​രു​ക്കി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​ന് ര​ക്ഷ​ക​രാ​യത് ഷാ​ർ​ജ പോ​ലീ​സ്. അ​ൽ​ഐ​നി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​നി​ൽ മാ​ത്യു​വിനു മുന്നിലാണ് ദൈവദൂതരെപ്പോലെ ഷാ​ർ​ജ പോ​ലീ​സ് എത്തി​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ചയാ​യി​രു​ന്നു സ​നി​ലി​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത സം​ഭ​വം ന​ട​ന്ന​ത്.

വീ​ട്ടി​ലെ അ​ത്യാ​വ​ശ്യ​കാ​ര്യ​ത്തി​ന് ഒ​രു ദി​വ​സ​ത്തെ അ​വ​ധി​യെ​ടു​ത്താ​ണ് സ​നി​ൽ മാ​ത്യു ഷാ​ർ​ജ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വീ​ട്ടി​ൽ നി​ന്നും അ​ഞ്ചി​നാ​ണ് സ്വ​യം കാ​റോ​ടി​ച്ചാ​ണ് അ​ദ്ദേ​ഹം പു​റ​പ്പെട്ട​ത്. എ​ന്നാ​ൽ ഷാ​ർ​ജയിലെ വ്യ​വ​സാ​യ മേ​ഖ​ല​യാ​യ സ​ജ്ജ​യി​ൽ എ​ത്തി​യ​തും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു.

ഏ​ഴി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തേണ്ടിയിരുന്ന സ​നി​ൽ മാ​ത്യു ഈ ​സ​മ​യ​വും സ​ജ്ജ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. കൃ​ത്യം 7.30ന് ​യാ​ത്ര​ക്കാ​ർ​ക്കു​ള്ള ചെ​ക്ക്- ഇ​ൻ കൗ​ണ്ട​ർ അ​ട​ച്ചി​രു​ന്നു. ഇ​തു മ​ന​സി​ലാ​ക്കി​യ സനിൽ ഷാ​ർ​ജ പോ​ലീ​സി​ന്‍റെ ഹെ​ൽപ് ലൈ​ൻ ന​ന്പ​രാ​യ 999ലേ​ക്ക് സ​ഹാ​യ​ത്തി​നാ​യി വി​ളി​ക്കു​ക​യാ​യി​രു​ന്നു. സ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പെ​ട്ട സ്ഥ​ലം ചോ​ദി​ച്ച​റി​ഞ്ഞ പോ​ലീ​സ് 15 മി​നി​റ്റു കൊ​ണ്ട് സ​ജ്ജ​യി​ലെ​ത്തു​ക​യും യാ​ത്രാ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ പി​ന്നാ​ലെ വ​രാ​ൻ പ​റ​യു​ക​യു​മാ​യി​രു​ന്നു.

ഇ​തേസ​മ​യം, സ​ന​ലി​നെ കാ​ത്ത് മ​റ്റൊ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു. രാ​ത്രി 8.05ന് ​സ​നി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യെ​ങ്കി​ലും ഇ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റ​ട​ച്ചി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്താ​ൽ ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ​നി​ൽ അ​തേ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി കു​ടും​ബസ​മേ​തം അ​ൽ​ഐ​നി​ൽ താ​മ​സി​ക്കു​ന്ന സ​നി​ൽ മാ​ത്യു ത​ക്ക സ​മ​യ​ത്തു​ള്ള ഷാ​ർ​ജ ഷാ​ർ​ജാ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തി​ന് മ​നം നി​റ​ഞ്ഞ് ന​ന്ദി പ​റ​യു​ക​യാ​ണ്. 999 എന്ന ഹെൽപ് ലൈൻ നമ്പരിനോട് തനിക്കു വലിയ കടപ്പാടാണുള്ളതെന്നും സനിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.