പേ​ടി​ക്കേ​ണ്ട​ച്ഛാ, ഒ​രു കു​ഴ​പ്പ​വു​മി​ല്ല..!
Sunday, May 14, 2017 12:16 AM IST
പ്രാ​യ​മ​ല്ല ഒ​രാ​ളു​ടെ ധൈ​ര്യ​മ​ള​ക്കു​ന്ന​തി​ന് മാ​ന​ദ​ണ്ഡ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു മൂ​ന്നു വ​യ​സു​കാ​ര​ൻ. ചൈ​ന​യി​ലെ വാ​ൻ​ഷെ​ൻ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലു​ള്ള ഒ​രു മ​ല​യി​ൽ ഗ്ലാ​സ് കൊ​ണ്ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന പാ​ല​ത്തി​ൽ കൂ​ടി ന​ട​ക്കാ​ൻ പേ​ടി​ച്ച അ​ച്ഛ​നെ മൂ​ന്നു വ​യ​സു​കാ​ര​നാ​യ മ​ക​ൻ വ​ലി​ച്ചു കൊ​ണ്ടു​പോ​കു​ന്ന വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി മാ​റി​യ​ത്. 330 അ​ടി ഉ​യ​ര​മു​ള്ള മ​ല​യി​ൽ 213 അ​ടി താ​ഴ്ച​യി​ലാ​ണ് ഗ്ലാ​സ് ഉ​പ​യോ​ഗി​ച്ച് പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

പേ​ടി​ച്ച​ര​ണ്ട് നി​ല​ത്തി​രി​ക്കു​ന്ന ഒ​ര​ച്ഛ​നെ ഒ​പ്പ​മു​ള്ള മ​ക​ൻ ധൈ​ര്യ​ത്തോ​ടെ കൈ​യി​ൽ പി​ടി​ച്ച് വ​ലി​ച്ചു മു​ന്നോ​ട്ടു പോ​കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണ്. എ​ഴു​ന്നേ​ൽ​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന അ​ദ്ദേ​ഹം നി​ല​ത്തി​രു​ന്ന് ഇ​ഴ​ഞ്ഞാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തു ക​ണ്ട് സ​മീ​പ​മു​ള്ള​വ​ർ പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

വീ​ഡി​യോ കാ​ണാം:
https://www.youtube.com/embed/h6wvhnuWzYw
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.