ചങ്ക്സിലെ പ്രോമോ വീഡിയോ ഗാനമെത്തി
Monday, May 15, 2017 10:47 PM IST
സൂപ്പർ ഹിറ്റ് ചിത്രമായ ഹാപ്പി വെഡ്ഡിംഗിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ചങ്ക്സിന്‍റെ പ്രോമോ വീഡിയോ ഗാനമെത്തി. ഈ വഴിയരികെ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ പ്രോമോ യൂട്യൂബിലാണ് റിലീസ് ചെയ്തത്.

സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചങ്ക്സിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് ചിത്രം നിർമിക്കുന്നത്.

മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളുടെ കഥപറയുന്ന ചിത്രത്തിൽ ബാലു വര്‍ഗീസ്, വിശാഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഗണപതി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹണി റോസും മെറീനാ മൈക്കിളുമാണ് നായികമാർ. ഇവരെക്കൂടാതെ ലാല്‍, സിദ്ദിഖ്, കൈലേഷ്, ഹരീഷ് കണാരന്‍, റീനാ ബഷീര്‍, ബിന്ദു അനീഷ്, അഞ്ജലി നായര്‍, ശരണ്യ, രമ്യാ പണിക്കര്‍ എന്നിവരും ചിത്രത്തിലുണ്ട്. ഗോപീസുന്ദറാണ് സംഗീത സംവിധായകന്‍.
https://www.youtube.com/embed/39Ny2dQxwqc
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.