"വാനം തിളതിളയ്ക്കണു..' സിഐഎയിലെ പുതിയ ഗാനമെത്തി
Tuesday, May 16, 2017 4:57 AM IST
ദുൽഖർ സൽമാനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന കോമ്രേഡ് ഇൻ അമേരിക്ക മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ്. ഇതിനിടെ, ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ദുൽഖർ തന്നെ പാടിയ വാനം തിളതിളയ്ക്കണു എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോയാണ് യൂട്യൂബിലെത്തിയത്. റഫീഖ് അഹമ്മദ് , സ്പെയിൻകാരി കരോളിന, മുഹമ്മദ് മഖ്ബൂൽ മൻസൂർ എന്നിവരുടെ വരികൾക്ക് ഗോപിസുന്ദർ ഈണംപകർന്നിരിക്കുന്നു.

ഇയ്യോബിന്‍റെ പുസ്തകത്തിനു ശേഷം അമൽ നീരദ് ഒരുക്കുന്ന ചിത്രമാണ് സിഐഎ അഥവാ കോമ്രേഡ് ഇൻ അമേരിക്ക. ഷിബിൻ ഫ്രാൻസിസിന്‍റേതാണ് കഥ. പാലായില്‍ നിന്നും തന്‍റെ ഗേൾഫ്രണ്ടിനെ തേടി അമേരിക്കയിലെത്തിയ അജി മാത്യുവിന്‍റെ കഥയാണ് കോമ്രേഡ് ഇന്‍ അമേരിക്ക. പ്രശസ്ത ഛായാഗ്രാഹകനായ സികെ മുരളീധരന്‍റെ മകള്‍ കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ നായിക. ജോണ്‍ വിജയ്, സൗബിന്‍ ഷാഹിര്‍, സിദ്ദിഖ്, ജിനു ജോസഫ് എന്നിവരും ചിത്രത്തില്‍ ചില പ്രധാന റോളുകള്‍ ചെയ്യുന്നുണ്ട്.

അമല്‍ നീരദ് പ്രൊഡക്ഷൻസിന്‍റെയും അന്‍വര്‍ റഷീദ് എന്‍റർടെയിൻമെന്‍റിന്‍റെയും ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതവും ഒരുക്കിയത്.
https://www.youtube.com/embed/53Qn0CJ4ws8
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.