ഇനി കൂളായി ബസ് കാത്തുനിൽക്കാം!
Wednesday, May 17, 2017 3:19 AM IST
ചു​ട്ടു പൊ​ള്ളു​ന്ന വെ​യി​ലി​ൽ ഇ​നി കാ​ത്തു നി​ന്നു ചൂ​ടാ​കേ​ണ്ട. കൂ​ളാ​യി ബ​സ് കാ​ത്തു നി​ൽ​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത് ബ​സ് സ്റ്റോ​പ്പ് ഒ​രു​ങ്ങി. ഡ​ൽ​ഹി​യി​ലെ ല​ജ്പ​ത് ന​ഗ​റി​ലാ​ണ് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ എ​സി ബ​സ് സ്റ്റോ​പ്പ്. ഡ​ൽ​ഹി സ​ർ​ക്കാ​രും സി​എ​സ്ആ​റും എ​സി ക​ന്പ​നി​യാ​യ ദൈ​കി​ൻ ഇ​ന്ത്യ​യും ചേ​ർ​ന്നാ​ണ് ല​ജ്പ​ത്ന​ഗ​ർ റിം​ഗ് റോ​ഡി​ലെ ബ​സ് സ്റ്റോ​പ്പ് പൂ​ർ​ണ​മാ​യും ശീ​തീ​ക​രി​ച്ച​ത്.

ബ​സ് സ്റ്റോ​പ്പി​നു ചു​റ്റും സു​താ​ര്യ​മാ​യ പോ​ളി​ത്തീ​ൻ ഷീ​റ്റി​ട്ടാ​ണ് എ​സി വ​ച്ചി​രി​ക്കു​ന്ന​ത്. വ​ലി​യ ജ​ന​റേ​റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ണ്ട് ട​വ​ർ എ​സി​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. പ​ക​ൽ സ​മ​യം മാ​ത്ര​മേ എ​സി പ്ര​വ​ർ​ത്തി​പ്പി​ക്കൂ. ഇ​ന്ന​ലെ ഡീ​സ​ൽ തീ​ർ​ന്ന​തു കാ​ര​ണം വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ എ​സി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ 45 ഡി​ഗ്രി​ക്കും മു​ക​ളി​ലാ​ണ് ഡ​ൽ​ഹി​യി​ലെ താ​പ​നി​ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് ഇ​തി​ലും കൂ​ടും. ഡ​ൽ​ഹി​യി​ൽ എ​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും എ​സി ബ​സ് സ്റ്റോ​പ്പ് എ​ന്ന ആ​ശ​യം തി​ക​ച്ചും നൂ​ത​ന​മാ​ണ്.

മേ​യ് 13നാ​ണ് ല​ജ്പ​ത് ന​ഗ​റി​ലെ ബ​സ് സ്റ്റോ​പ്പ് എ​യ​ർ ക​ണ്ടീ​ഷ​നാ​ക്കി​യ​ത്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങി​യ ശീ​തീ​ക​ര​ണ ന​ട​പ​ടി​ക​ൾ ഡ​ൽ​ഹി​യി​ൽ വ്യാ​പി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യും ആ​ലോ​ച​ന​യി​ലു​ണ്ട്. ക​ടു​ത്ത അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം നേ​രി​ടു​ന്ന ഡ​ൽ​ഹി​യി​ൽ നേ​ര​ത്തേ എ​യ​ർ പ്യൂ​രി​ഫൈ​ഡ് ബ​സ്റ്റോ​പ്പ് വോ​ഡ​ഫോ​ണി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്ഥാ​പി​ച്ചി​രു​ന്നു.

ഡ​ൽ​ഹി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ബ​സ് സ്റ്റോ​പ്പു​ക​ൾ എ​യ​ർ ക​ണ്ടീ​ഷ​ൻ ആ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ണ്ടെ​ന്ന് ദൈ​കി​ൻ ഇ​ന്ത്യ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ അ​നു​ജ് മം​ഗ​ള പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.