മി​ഠാ​യി​ക്ക​ട​ലാ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​നോ​ഹ​ര​മാ​യ വ​സ്ത്രം നി​ർ​മി​ച്ച് യു​വ​തി
Friday, May 19, 2017 7:07 AM IST
മി​ഠാ​യി ക​ഴി​ച്ച ശേ​ഷം അ​തി​ന്‍റെ ക​ട​ലാ​സ് ഉ​പ​യോ​ഗി​ച്ച് പാ​വ​യെ​യും ചെ​റി​യ രൂ​പ​ങ്ങ​ളു​മൊ​ക്കെ നാം ​ഉ​ണ്ടാ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ മി​ഠാ​യി​ക്ക​ട​ലാ​സ് ഉ​പ​യോ​ഗി​ച്ച് ഒ​രു വ​സ്ത്ര​മു​ണ്ടാ​ക്കാ​ൻ ക​ഴി​യും എ​ന്ന് പ​റ​ഞ്ഞാ​ൽ ആ​രും അ​ത്ഭു​ത​പ്പെ​ട്ടു​പോ​കും. സം​ഭ​വം സ​ത്യ​മാ​ണ്. പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ എ​ലി​സ​ബ​ത്ത് ടൗ​ണി​ലു​ള്ള എ​മി​ലി സെ​യ്ൽ​ഹാ​മെ​ർ എ​ന്ന യു​വ​തി​യാ​ണ് ഈ ​അ​ത്ഭു​തം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ അ​ഞ്ചു വ​ർ​ഷ​ത്തെ ശ്ര​മ​ഫ​ല​മാ​യാ​ണ് എ​മി​ലി സ്റ്റാ​ർ​ബ​സ്്റ്റ് കാ​ൻ​ഡി മി​ഠാ​യി​ക്ക​ട​ലാ​സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് വ​സ്ത്രം നി​ർ​മി​ച്ച​ത്.

ആ​ണ്‍​സു​ഹൃ​ത്താ​യ മ​ലാ​ചി​യാ​ണ് എ​മി​ലി​ക്ക് ഇ​തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ​ത്. സ്റ്റാ​ർ​ബ​സ്്റ്റ് കാ​ൻ​ഡി​യു​ടെ വ​ലി​യ ആ​രാ​ധ​ക​നാ​ണ് ഇ​ദേ​ഹം. ഇ​വ​ർ ത​മ്മി​ൽ ആ​ദ്യം ക​ണ്ടു മു​ട്ടി​യ​പ്പോ​ൾ അ​ദേ​ഹം എ​മി​ലി​ക്കു ന​ൽ​കി​യ​തും സ്റ്റാ​ർ​ബ​സ്റ്റ് കാ​ൻ​ഡി​യാ​യി​രു​ന്നും. മാ​ത്ര​മ​ല്ല എ​പ്പൊ​ഴെ​ല്ലാം ഇ​വ​ർ ഒ​രു​മി​ക്കു​ന്നു​വോ അ​പ്പോ​ഴും അ​ദേ​ഹം ത​ന്‍റെ കാ​മു​കി​ക്ക് ഈ ​കാ​ൻ​ഡി സ​മ്മാ​നി​ക്കു​മാ​യി​രു​ന്നു.




പി​ന്നീ​ടാ​ണ് ഈ ​മി​ഠാ​യി​ക്ക​ട​ലാ​സ് കൊ​ണ്ട് എ​ന്തെ​ങ്കി​ലും നി​ർ​മി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന തോ​ന്ന​ൽ എ​മി​ലി​ക്കു​ണ്ടാ​യ​ത്. അ​ങ്ങ​നെ ത​നി​ക്കു വേ​ണ്ടി സ്റ്റാ​ർ​ബ​സ്റ്റ് മി​ഠാ​യി​ക്ക​ട
ലാ​സ് ശേ​ഖ​രി​ക്കാ​ൻ മ​ലാ​ചി​യോ​ട് എ​മി​ലി ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ട് ഓ​രോ ത​വ​ണ എ​മി​ലി​യെ കാ​ണാ​ൻ വ​രു​ന്പോ​ഴും മ​ലാ​ചി പാ​യ്ക്ക​റ്റു ക​ണ​ക്കി​ന് വ്യ​ത്യ​സ്ത നി​റ​ത്തി​ലു​ള്ള സ്റ്റാ​ർ​ബ​സ്റ്റ് ക​ട​ലാ​സു​ക​ൾ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് പ​തി​നാ​യി​ര​ത്തി​ലേ​റെ മി​ഠാ​യി​ക്ക​ട​ലാ​സു​ക​ൾ ശേ​ഖ​രി​ച്ചു. പ​ക്ഷേ, ശ​രി​ക്കും പ​ണി വ​രു​ന്ന​തേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​വ​യെ​ല്ലാം നി​റ​മ​നു​സ​രി​ച്ച് വേ​ർ​തി​രി​ച്ച ശേ​ഷം ഓ​രോ ക​ട​ലാ​സും കോ​ർ​ക്കു​ന്ന​തി​നാ​യി മ​ട​ക്കു​ക എ​ന്ന ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണ് ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​ത്. കോ​ള​ജി​ലെ ഡോ​ർ​മി​റ്റ​റി​യി​ൽ ആ​യി​രി​ക്കു​ന്പോ​ഴും പ​ഠി​ക്കു​ന്പോ​ഴും ടി​വി കാ​ണു​ന്പോ​ഴു​മെ​ല്ലാം എ​മി​ലി മി​ഠാ​യി​ക്ക​ട​ലാ​സ് മ​ട​ക്കു​ന്ന ജോ​ലി​കൂ​ടി ചെ​യ്തു​കൊ​ണ്ടി​രു​ന്നു. തു​ട​ർ​ന്ന് മ​ട​ക്കി​യ ക​ട​ലാ​സു​ക​ളെ​ല്ലാം ഇ​ലാ​സ്റ്റി​ക് നൂ​ലി​ൽ കോ​ർ​ത്ത് വ​സ്ത്രം തു​ന്നു​ക​യാ​യി​രു​ന്നു.



സ്റ്റാ​ർ​ബ​സ്റ്റ് ക​ന്പ​നി ചി​ല നി​റ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യ​പ്പോ​ൾ എ​മി​ലി​ക്ക് ത​ന്‍റെ വ​സ്ത്ര​ത്തി​ന്‍റെ രൂ​പ​വും മാ​റ്റേ​ണ്ടി വ​ന്നി​ട്ടു​മു​ണ്ട്. വ​സ്ത്രം മാ​ത്ര​മ​ല്ല മ​റ്റ് പ​ല വ​സ്തു​ക്ക​ളും എ​മി​ലി ഇ​തു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ചി​ട്ടു​ണ്ട്. താ​ൻ കോ​ർ​ത്ത് നി​ർ​മി​ച്ച സ്റ്റാ​ർ​ബ​സ്റ്റ് കാ​ൻ​ഡി വ​സ്ത്രം ത​ന്‍റെ വി​വാ​ഹ​ത്തി​ന് ധ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് എ​മി​ലി ഇ​പ്പോ​ൾ.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.