മീനുവിന്‍റെ ചങ്കും ചങ്കിടിപ്പും ഇതാ; മോഹൻലാലിന്‍റെ കിടിലൻ ഫസ്റ്റ് ലുക്ക്
Monday, May 22, 2017 1:57 AM IST
മഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മോഹൻലാലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കണ്ണടയിൽ മോഹൻലാലിന്‍റെ ചിത്രവുമായി നില്ക്കുന്ന മഞ്ജു വാര്യരാണ് പോസ്റ്ററിൽ. മോഹൻലാൽ എന്ന ടൈറ്റിലിലും താരത്തിന്‍റെ പ്രശസ്തമായ ഡയലോഗുകൾ നിറച്ചിട്ടുണ്ട്. സൂപ്പർതാരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ഞായറാഴ്ചയാണ് പോസ്റ്റർ പുറത്തിറക്കിയത്.

മോഹൻലാലിന്‍റെ കടുത്ത ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്നു. അതേസമയം സേതുമാധവൻ എന്ന കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ചങ്കല്ല, ചങ്കിടിപ്പാണ് എന്നാണ് പോസ്റ്ററിന്‍റെ ടാഗ് ലൈൻ.

സാജിദ് യഹിയയുടെതന്നെ കഥയ്ക്ക് സുനീഷ് വാരനാട് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. മധു മഞ്ജിത്തിന്‍റെ വരികൾക്ക് ടോണി ജോസഫ് ഈണംപകരുന്നു.
മൈൻഡ് സെറ്റ് മൂവീസിന്‍റെ ബാനറിൽ അനിൽകുമാർ ആണ് ചിത്രം നിർമിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.