മോഹൻലാലിന്‍റെ മഹാഭാരതത്തിൽ കർണനായി സൂ​പ്പ​ർ സ്റ്റാ​ർ എ​ത്തും
Thursday, May 25, 2017 7:03 AM IST
എം. ​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ര​ചി​ച്ച ര​ണ്ടാ​മൂ​ഴം എ​ന്ന കൃ​തി​യെ ആ​സ്പ​ദ​മാ​ക്കി വി. ​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യു​ന്ന "മ​ഹാ​ഭാ​ര​തം​' എ​ന്ന ചി​ത്ര​ത്തി​ൽ ഭീ​മ​ന്‍റെ വേ​ഷ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ബാ​ക്കി​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ആ​രൊ​ക്ക​യാ​ണ് എ​ത്തു​ന്ന​ത് എ​ന്ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ക​ർ​ണ​ന്‍റെ വേ​ഷ​ത്തി​ൽ തെ​ലു​ങ്ക് സൂ​പ്പ​ർ​സ്റ്റാ​ർ നാ​ഗാ​ർ​ജു​ന എ​ത്തും.

നാ​ഗാ​ർ​ജു​ന​യു​ടെ മ​ക​ൻ നാ​ഗ​ചൈ​ത​ന്യ നാ​യ​ക​നാ​കു​ന്ന ന്ധ​രാ​രോ​ണ്ടി വെ​ഡു​ക ചു​ധം​ന്ധ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​ക്കി​ടെ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ന്പോ​ഴാ​ണ് മ​ഹാ​ഭാ​ര​ത​ത്തി​ൽ ക​ർ​ണ​ന്‍റെ വേ​ഷം അ​വ​ത​രി​പ്പി​ക്കാ​ൻ ത​ന്നെ ക്ഷ​ണി​ച്ച കാ​ര്യം അ​ദേ​ഹം പ​റ​ഞ്ഞ​ത്. ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ക​ർ​ണ​ന്‍റെ വേ​ഷം അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന് എം.​ടി സാ​ർ എ​ന്നോ​ട് ചോ​ദി​ച്ചി​രു​ന്നു. ഈ​യി​ടെ അ​ദേ​ഹം എ​ന്നോ​ട് സി​നി​മ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് ചി​ത്ര​ത്തി​ൽ പ്രാ​ധാ​ന്യ​മു​ണ്ടെ​ങ്കി​ൽ ഞാ​ൻ അ​വ​ത​രി​പ്പി​ക്കാം എ​ന്ന് ഞാ​ൻ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ദേ​ഹം പ​റ​ഞ്ഞ​ത്. പ്രോ​ജ​ക്ട് ഇ​പ്പോ​ൾ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പ​ടു​ത്താ​റാ​യി​ട്ടി​ല്ല​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.




അ​മി​താ​ഭ് ബ​ച്ച​ൻ, ക​മ​ൽ​ഹാ​സ​ൻ, ഐ​ശ്വ​ര്യാ റാ​യി, പ്ര​ഭാ​സ് എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​മെ​ന്ന് വാ​ർ​ത്ത​ക​ൾ പ​ര​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്നി​നും ഒൗ​ദ്യോ​ഗി​ക​മാ​യ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​ന്ത്യ​ൻ സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ മു​ത​ൽ മു​ട​ക്കി​ൽ ഒ​രു​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് പ്ര​മു​ഖ വ്യ​വ​സാ​യി ബി. ​ആ​ർ. ഷെ​ട്ടി​യാ​ണ്. 2018 സെ​പ്റ്റം​ബ​റി​ൽ സി​നി​മ​യു​ടെ ആ​ദ്യ​ഭാ​ഗ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ബു​ദാ​ബി​യി​ൽ ആ​രം​ഭി​ക്കും. ശ്രീ​ല​ങ്ക​യി​ലും മും​ബൈ, രാ​ജ​സ്ഥാ​ൻ, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. 2020ൽ ​ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം റി​ലീ​സ് ചെ​യ്യും. നാ​ലു മാ​സ​ത്തി​നു ശേ​ഷം ര​ണ്ടാം ഭാ​ഗ​വും റി​ലീ​സ് ചെ​യ്യും. മ​ല​യാ​ളം കൂ​ടാ​തെ ഹി​ന്ദി, ഇം​ഗ്ലീ​ഷ്, ത​മി​ഴ്, തെ​ലു​ങ്ക് തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലാ​ണ് സി​നി​മ ചി​ത്രീ​ക​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.