ക​ര​യി​ൽ നി​ന്ന കു​ട്ടി​യെ വെ​ള്ള​ത്തി​ലേ​ക്ക് വ​ലി​ച്ചി​ട്ട് നീ​ർ​നാ​യ; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
Friday, May 26, 2017 3:31 AM IST
ക​ര​യി​ൽ ഇ​രു​ന്ന പെ​ണ്‍​കു​ട്ടി​യെ വ​സ്ത്ര​ത്തി​ൽ ക​ടി​ച്ച് നീ​ർ​നാ​യ വെ​ള്ള​ത്തി​ലേ​ക്ക് വ​ലി​ച്ചി​ടു​ന്ന പേ​ടി​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ലു​ള്ള റി​ച്ച്മോ​ണ്ടി​ലെ ഒ​രു മൃ​ഗ​ശാ​ല​യി​ലാ​ണ് രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ​യു​ള്ള മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്പോ​ഴാ​ണ് ഒ​രു നീ​ർ​നാ​യ ഇ​വ​രു​ടെ സ​മീ​പ​ത്തേ​ക്ക് വ​രു​ന്ന​ത്.

ഇ​തി​നെ കാ​ണാ​നാ​യി എ​ല്ലാ​വ​രും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്പോ​ൾ പൂ​ളി​ന്‍റെ വ​ക്കി​ൽ ഒ​രു കൊ​ച്ചു പെ​ണ്‍​കു​ട്ടി വ​ന്നി​രു​ന്നു. പെ​ട്ടെ​ന്ന് മു​ന്നോ​ട്ടു കു​തി​ച്ച നീ​ർ​നാ​യ കു​ട്ടി​യു​ടെ വ​സ്ത്ര​ത്തി​ൽ ക​ടി​ച്ച് വെ​ള്ള​ത്തി​ലേ​ക്ക് വ​ലി​ച്ചി​ടു​ക​യാ​യി​രു​ന്നു. ചു​റ്റു​മു​ണ്ടാ​യി​രു​ന്ന​വ​ർ പേ​ടി​ച്ചു നി​ല​വി​ളി​ച്ച​പ്പോ​ൾ ഒ​രാ​ൾ വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി കു​ട്ടി​യെ ര​ക്ഷി​ച്ചു. ക​ര​യ്ക്കെ​ത്തി​ച്ച കു​ട്ടി​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല.
https://www.youtube.com/embed/pMDtibc13fc
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.