"എനിക്ക് ഇപ്പോ പൊറോട്ടയും ബീഫും കഴിക്കണം'- വൈറലായി ടോവിനോയുടെ വീഡിയോ
Friday, May 26, 2017 9:16 PM IST
ക​ന്നു​കാ​ലി​ക​ളെ കശാപ്പിനായി വിൽക്കുന്നതിനു രാ​ജ്യ​വ്യാ​പ​ക നി​രോ​ധ​നം ഏർപ്പെടുത്തിയതിനെതിരേ പ്രതിഷേധങ്ങൾ ഉയരുകയാണ്. പ്രതിഷേധ സൂചകമായി എസ്എഫ്ഐ ബീഫ് ഫെസ്റ്റും പ്രഖ്യാപിച്ചുകഴിഞ്ഞു. സോഷ്യൽ മീഡിയയിലും ട്രോളുകളും പ്രതിഷേധങ്ങളും നിറയുകയാണ്. ഇതിനിടെ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ്. മറ്റൊന്നുമല്ല, ഇപ്പോൾ തീയറ്ററുകളിൽ തകർത്തോടുന്ന സ്വന്തം ചിത്രമായ ഗോദയിലെ ക്ലിപ്പ് ഇട്ടാണ് താരത്തിന്‍റെ പ്രതിഷേധം.

"ഈ പൊറോട്ടയും ബീഫ്‌റോസ്റ്റും നമ്മൾ മലയാളികൾക്ക് വെറുമൊരു ഭക്ഷണമാത്രമല്ല.. ഒരു വികാരമാണ്...' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടോവിനോയുടെ കഥാപാത്രം പൊറോട്ടയുടെയും ബീഫ് റോസ്റ്റിന്‍റെയും മഹത്വം പറയുന്നതാണ് വീഡിയോയിൽ. ബീഫ് റോസ്റ്റ് ഉണ്ടാക്കുന്ന വിധവും വിവരിക്കുന്നു. ടോവിനോ ഫേസ്ബുക്കിൽ ഷെയർ ചെയ്ത വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അജു വർഗീസും സംവിധായകൻ ബേസിൽ ജോസഫുമടക്കം നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.