വിനോദസഞ്ചാരികളുടെ ജീപ്പിനു പിന്നാലെ പാഞ്ഞടുത്ത് ആന; ഞെട്ടിക്കുന്ന വീഡിയോ
Sunday, May 28, 2017 4:55 AM IST
വൈൽഡ്‌ ലൈഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട വ​ന​മാ​ണ് ഉ​ത്ത​രാ​ണ്ഡി​ലെ ജിം ​കോ​ർ​ബെ​റ്റ് നാ​ഷ​ണ​ൽ പാ​ർ​ക്ക്. വ​ന​ത്തി​നു​ള്ളി​ലൂ​ടെ തു​റ​ന്ന ജീ​പ്പി​ലു​ള്ള സ​ഞ്ചാ​ര​മാ​ണ് ഇ​വി​ടം സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട​താ​ക്കു​ന്ന​ത്.

വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ ജീ​പ്പി​നു നേ​രെ ഒ​രു ആ​ന ഓ​ടി വ​രു​ന്ന ചി​ത്രം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ആ​ക്ര​മി​ക്കാ​നാ​യി ജീ​പ്പി​നൊ​പ്പം ഓ​ടി​യെ​ത്താ​ൻ ശ്ര​മി​ച്ച ആ​ന ഒ​ടു​വി​ൽ ശ്ര​മം ഉ​പേ​ക്ഷി​ച്ച് പി​ന്തി​രി​ഞ്ഞു പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. എ​ന്നാ​ൽ, പു​റ​കെ വ​രൂ വ​രൂ എ​ന്ന് പ​റ​ഞ്ഞ് സ​ഞ്ചാ​രി​ക​ൾ ആ​ന​യെ വെ​ല്ലു​വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള നി​ര​വ​ധി വൈ​ൽ​ഡ്‌​ ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ ഇ​ഷ്ടസ​ങ്കേ​ത​മാ​ണ് ജിം ​കോ​ർ​ബെ​റ്റ്.
https://www.youtube.com/embed/AMDkMQm7094
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.