കസ്റ്റമേഴ്സിനെ സ്വീകരിക്കാൻ കോട്ടും ടൈയുമിട്ട് നായക്കുട്ടി
Monday, May 29, 2017 6:32 AM IST
കാറ് മേടിക്കാൻ ഷോറൂമിൽ ചെല്ലുന്പോൾ കോട്ടും ടൈയും കെട്ടി ഇൻസേർട്ട് ചെയ്ത് നമ്മളെ സ്വീകരിക്കാൻ നിൽക്കുന്ന ഒരു എക്സിക്യൂട്ടീവിന്‍റ രൂപമാണ് എല്ലാവരുടെയും മനസിലുള്ളത്. പക്ഷെ നമ്മൾ ഷോറൂമിൽ ചെല്ലുന്പോൾ ഇതേ രൂപത്തിൽ ഒരു നായക്കുട്ടി നിൽക്കുന്നത് ആർക്കെങ്കിലും സങ്കൽപ്പിക്കാൻ സാധിക്കുമോ? എന്നാൽ ഗ്രിഫണ്‍ ഇനത്തിൽ പെട്ട ബ്രൂസ് ഗ്രിഫിൻ എന്ന് പേരുള്ള നാലു വയസുകാരൻ നായയാണ് ഇപ്പോൾ യൂട്യൂബിലെ താരമായിരിക്കുന്നത്. സാങ്കൽപ്പികമായി ഒരു കാർ ഷോറൂമിന്‍റെ പരസ്യത്തിനെന്ന പോലെ കോട്ടും ടൈയുമെല്ലാം കെട്ടി ഈ നായക്കുട്ടിയെ അണിയിച്ചൊരുക്കിയിരിക്കുകയാണ്.

ഈ നായ് കുട്ടിയുടെ ഉടമ ഇതിനെ പലതരത്തിലുള്ള വസ്ത്രങ്ങൾ ധരിപ്പിച്ച് അണിയിച്ചൊരുക്കി വ്യത്യസ്ത ആശയങ്ങളിൽ വീഡിയോ തയാറക്കി അതിന്‍റെ ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതാണ് വൈറലായി മാറിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.