വി​മ​ർ​ശ​ക​ർ​ക്ക് "കാ​ലു​കൊ​ണ്ട്' മ​റു​പ​ടി​യു​മാ​യി പ്രി​യ​ങ്ക ചോ​പ്ര
Wednesday, May 31, 2017 6:48 AM IST
ബോ​ളി​വു​ഡി​ൽ നി​ന്നും ഹോ​ളി​വു​ഡി​ലേ​ക്കു ചു​വ​ടു​മാ​റ്റം ന​ട​ത്തി​യ പ്രി​യ​ങ്ക ചോ​പ്ര​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ലു​ള്ള കൂ​ടി​കാ​ഴ്ച​യി​ലെ പ്രി​യ​ങ്ക​യു​ടെ വ​സ്ത്ര​ധാ​ര​ണം ഏ​റെ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​വ​ച്ചി​രു​ന്നു. പു​തി​യ ചി​ത്രം ബേ ​വാ​ച്ചി​ന്‍റെ പ്ര​മോ​ഷ​ന് ന​ടി ബെ​ർ​ലി​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​നി​ട​യാ​യ​ത്. ഈ ​ചി​ത്ര​ങ്ങ​ൾ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​പ്പോ​ഴാ​ണ് പ്രി​യ​ങ്ക​യ്ക്ക് വി​മ​ർ​ശ​ന​ശ​ര​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്ന​ത്.

ഒ​രു വ​ലി​യ നേ​താ​വി​നെ കാ​ണു​ന്പോ​ൾ മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ന്പി​ൽ ഇ​രി​ക്കു​ന്പോ​ൾ കാ​ലെ​ങ്കി​ലും മ​റ​ച്ചു കൂ​ടെ എ​ന്നും കാ​ലിേന്മേൽ കാ​ൽ ക​യ​റ്റി​യി​രി​ക്കു​ന്ന പ്രി​യ​ങ്ക​യ്ക്ക് മ​ര്യാ​ദ​യി​ല്ലെ​ന്നും ക​മ​ന്‍റു ചെ​യ്താ​ണ് ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

എ​ന്നാ​ൽ വി​മ​ർ​ശ​ക​ർ​ക്ക് മ​റു​പ​ടി​യെ​ന്നോ​ണം താ​രം ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ അ​മ്മ മ​ധു ചോ​പ്ര​യു​മൊ​ത്തു​ള്ള ഒ​രു ചി​ത്രം പോ​സ്റ്റ് ചെ​യ്തു. "​ലെ​ഗ്സ് ഫോ​ർ ഡേ​യ്സ്' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് പ്രി​യ​ങ്ക ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Legs for days.... #itsthegenes with @madhuchopra nights out in #Berlin #beingbaywatch

A post shared by Priyanka Chopra (@priyankachopra) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.