ഹിമാലയൻ സാഹസികചിത്രത്തിൽ പൃഥ്വിരാജും ഇന്ദ്രജിത്തും
Friday, June 2, 2017 3:56 AM IST
സെ​ക്ക​ൻ​ഡ് ഷോ ​എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ ശ്ര​ദ്ധാ​ർ​ഹ​മാ​യ തു​ട​ക്കം അ​റി​യി​ച്ച ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​ൻ പൃ​ഥ്വി​രാ​ജി​നെ​യും ഇ​ന്ദ്ര​ജി​ത്തി​നെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സി​നി​മ​യൊരു​ക്കു​ന്നു. ഹി​മാ​ല​യ​ൻ കാ​ർ റാ​ലി​യു​ടെ സാ​ഹ​സി​ക​ത പ്ര​മേ​യ​മാ​കു​ന്ന അ​ഡ്വ​ഞ്ച​ർ സ്പോ​ർ​ട്സ് ചി​ത്ര​മാ​ണു ശ്രീ​നാ​ഥ് ഒ​രു​ക്കു​ന്ന​ത്. കാ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യാ​ണു പൃ​ഥ്വി​യും ഇ​ന്ദ്ര​നും പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തു​ക.

ലോ​ക​ത്തെ പ്ര​ധാ​ന​പ്പെ​ട്ട​തും സാ​ഹ​സി​ക​ത നി​റ​ഞ്ഞ​തു​മാ​യ ഹി​മാ​ല​യൻ റാ​ലി പ​ല സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി ക​ട​ന്നു​വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും റാ​ലി​യെ​ക്കു​റി​ച്ചു​ള്ള സി​നി​മ ആ​ദ്യ​മാ​യാ​ണെ​ന്നാ​ണു സം​വി​ധാ​യ​ക​ന്‍റെ പ​ക്ഷം. മോ​ഹ​ൻ​ലാ​ൽ, ഭ​ര​ത്, സ​ണ്ണി ​വെ​യി​ൻ എ​ന്നി​വ​ര​ഭി​ന​യി​ച്ച കൂ​ത​റ​യാ​യി​രു​ന്നു ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്രം. മു​ര​ളി ഗോ​പി​യു​ടെ ര​ച​ന​യി​ൽ ജി​യെ​ൻ കൃ​ഷ്ണ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ടി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​നാ​യാ​ണു താ​ര​സ​ഹോ​ദ​ര​ങ്ങ​ളാ​യ പൃ​ഥ്വി​രാ​ജും ഇ​ന്ദ്ര​ജി​ത്തും ഒ​ടു​വി​ൽ ഒ​രു​മി​ച്ച​ത്. ഈ​ദ് റി​ലീ​സാ​യി ഈ ​സി​നി​മ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.