പാ​പ്പാ​ന് ഒരു ആനമുത്തം; ര​സ​ക​ര​മാ​യ വീഡിയോ
Wednesday, June 14, 2017 7:28 AM IST
ആ​ന​യും മ​നു​ഷ്യ​രും ത​മ്മി​ലു​ള്ള സ്നേ​ഹം പ്ര​സി​ദ്ധ​മാ​ണ്. ഇ​തി​നു​ദാ​ഹ​ര​ണ​മാ​യി മാ​റു​ക​യാ​ണ് ഒ​രു ആ​ന ത​ന്‍റെ പാ​പ്പാ​ന്‍റെ മു​ത്തം എ​ല്ലാ ദി​വ​സ​വും മു​ട​ങ്ങാ​തെ വാങ്ങിക്കു​ന്ന​ത്. കൊ​ല്ലം ജി​ല്ല​യ്ക്ക് സ​മീ​പം ക​ട​വൂ​രെ​ന്ന സ്ഥ​ല​ത്തെ ശി​വ​രാ​ജ​നെ​ന്ന ആ​ന​യാ​ണ് ഒ​ന്നാം പാ​പ്പാ​ൻ മ​നോ​ജി​ന്‍റെ മു​ത്തം എ​ന്നും നി​ർ​ബ​ന്ധ​മാ​യി വേ​ണ്ട​ത്.

വൈ​കു​ന്നേ​രം ആ​ഹാ​രം ന​ൽ​കു​ന്ന​തി​നി​ടെ​യി​ലാ​ണ് ഈ ​സ്നേ​ഹ സ​മ്മാ​നം മ​നോ​ജ് ന​ൽ​കു​ന്ന​ത്. താ​ൻ പൊയ്​ക്കേ​ട്ടെ എന്ന ചോ​ദ്യ​ത്തി​ന് ത​ല​കു​ലു​ക്കി സ​മ്മ​തം ന​ൽ​കി​യ​തി​നു ശേ​ഷ​മാ​ണ് ചെ​രി​ഞ്ഞു നി​ന്നു മു​ത്തം സ്വീ​ക​രി​ക്കാ​ൻ ആ​ന ത​യാ​റാ​കു​ന്ന​ത്. ര​സ​ക​ര​മാ​യ ഈ ​കാ​ഴ്ച പ​ക​ർ​ത്തി​യ​ത് ര​ണ്ടാം പാ​പ്പാ​ൻ ക​ണ്ണ​നാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.