സൈക്കിളിനും ഡബിൾ ഡെക്കർ..!
Saturday, June 17, 2017 10:47 AM IST
ചെ​റി​യ വാ​ഹ​ന​മാ​യ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ വ​ലി​യ ട്ര​ക്കു​ക​ൾ സ​മീ​പ​ത്തു​കൂ​ടി പോ​കു​ന്നു​ണ്ടെ​ങ്കി​ൽ പി​ന്നെ ആ ​വ​ശ​ത്തെ കാ​ഴ്ച​ക​ളൊ​ന്നും കാ​ണാ​ൻ സാ​ധി​ക്കി​ല്ല. ദി​വ​സ​വും ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ൾ കാ​ന​ഡ​ക്കാ​രാ​യ സ​ഹോ​ദ​ര​ൻ​മാ​ർ ഒ​രു കാ​ര്യം തീ​രു​മാ​നി​ച്ചു. ട്ര​ക്കു​ക​ളേ​ക്കാ​ൾ ഉ​യ​ര​മു​ള്ള സൈ​ക്കി​ൾ നി​ർ​മി​ക്കു​ക.

ഇ​പ്പോ​ൾ കാ​ന​ഡ​യി​ലെ വാ​ൻകൂവറി​ലു​ള്ള​വ​ർ​ക്കെ​ല്ലാം ഈ ​സ​ഹോ​ദ​ര​ൻ​മാ​രു​ടെ സൈ​ക്കി​ൾ ഒ​രു അ​ത്ഭു​ത​കാ​ഴ്ച​യാ​ണ്. ര​ണ്ടു പേ​ർ​ക്ക് ഒ​രേ സ​മ​യം യാ​ത്ര ചെ​യ്യാ​വു​ന്ന രീ​തി​യി​ലാ​ണ് സൈ​ക്കി​ൾ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രാ​ൾ മു​ക​ളി​ലും മ​റ്റേ​യാ​ൾ താ​ഴെ​യും. പ​ക്ഷെ ഒ​രു കു​ഴ​പ്പ​മു​ണ്ട്. മു​ക​ളി​ലി​രി​ക്കു​ന്ന​യാ​ൾ​ക്ക് അ​വി​ടെ ക​യ​റാ​ൻ ഒ​രു ഏ​ണി​യു​ടെ സ​ഹാ​യം വേ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.