സൂപ്പർതാരങ്ങളെ പിന്തള്ളി മിയ കോടീശ്വരിയായി
Sunday, June 18, 2017 1:29 AM IST
മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കടത്തിവെട്ടി മിയ കോടീശ്വരിയായി. സംഭവം കേട്ട് ഞെട്ടേണ്ട. പറഞ്ഞുവരുന്നത് ഫേസ്ബുക്ക് ലൈക്കിന്‍റെ കാര്യമാണ്. ഇപ്പോള്‍ മിയയുടെ പേജിന് ലഭിച്ചിരിക്കുന്നത് ഒരുകോടി ലൈക്കാണ്. ആദ്യമായാണ് മലയാളത്തില്‍ ഒരു സെലിബ്രിറ്റിയുടെ ഫേസ്ബുക്ക് പേജിന് ഇത്രയധികം ലൈക്കുകള്‍ ലഭിക്കുന്നത്.

ഫേസ്ബുക്കില്‍ സജീവമായിരുന്ന മിയ തെലുങ്കില്‍ അഭിനയിച്ചപ്പോള്‍ ഫോളോവേഴ്‌സിന്‍റെ എണ്ണം കൂടുകയും കൂടുതല്‍ ആരാധകരെ നേടുകയും ചെയ്തതാണ് ഈ നേട്ടത്തിന് പിന്നില്‍. നേരത്തെ, മലയാളത്തിലും തമിഴിലും തിളങ്ങിനിന്ന നസ്രിയയായിരുന്നു ഏറ്റവും കൂടുതൽ ലൈക്കിന്‍റെ ഉടമ. 76 ലക്ഷമായിരുന്നു നസ്രിയയുടെ ഫേസ്ബുക്ക് ലൈക്ക്.

മലയാള നടന്മാരില്‍ മോഹൻലാലിന് 43 ലക്ഷവും മമ്മൂട്ടിക്ക് 36 ലക്ഷവും പൃഥ്വിരാജിന് 30 ലക്ഷവും ദുല്‍ക്കര്‍ സല്‍മാന് 49 ലക്ഷവും നിവിൻ പോളിക്ക് 45 ലക്ഷവുമാണ് നിലവിലെ ഫേസ്ബുക്ക് പേജ് ലൈക്ക്.

പാലാക്കാരിയായ ജിമി ജോർജ് എന്ന മിയ കുഞ്ചാക്കോ ബോബന്‍ നായകനായ ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് വന്നത്. പിന്നീട് ചേട്ടായീസ് എന്ന ചിത്രത്തിൽ നായികയായി. ഇപ്പോള്‍ മലയാളത്തിലെ മാത്രമല്ല തമിഴിലേയും തെലുങ്കിലേയും സൂപ്പര്‍താരമാണ് മിയ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.