അടുക്കള "കൊള്ളയടിക്കാൻ' കുഞ്ഞിന് കൂട്ട് വളർത്തുനായ
Friday, June 23, 2017 3:53 AM IST
വി​ശ​ന്ന് വ​യ​റ് ക​ത്തിക്ക​രി​ഞ്ഞാ​ൽ പി​ന്നെ എ​ന്താ​ണ് ചെയ്യുക എ​ന്നൊ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ല. ഈ ​സ​മ​യ​ത്ത് ന​മ്മ​ൾ​ക്കൊ​പ്പം ഒ​രാ​ൾ​കൂ​ടി ഉ​ണ്ടെ​ങ്കി​ൽ എ​ന്തു സാ​ഹ​സി​ക​ത​യും കാ​ണി​ക്കാ​ൻ ന​മ്മ​ളൊ​രു​ക്ക​മാ​ണ്. അ​തി​നൊ​രു ഉ​ദാ​ഹ​ര​ണ​മെ​ന്ന നി​ല​യി​ൽ വി​ശ​ന്നു വ​ല​ഞ്ഞ ഒ​രു കുഞ്ഞ് ഭ​ക്ഷ​ണം ക​ണ്ടുപി​ടി​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​യു​ടെ പു​റ​ത്തു ക​യ​റി ഫ്രി​ഡ്ജി​ൽ പ​ര​തു​ന്ന ര​സ​ക​ര​മാ​യ വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

കു​ട്ടി വ​ള​ർ​ത്തു നാ​യ​യു​ടെ പു​റ​ത്തു ക​യ​റി നി​ൽ​ക്കാ​ൻ പാ​ടു​പെ​ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ബാ​ല​ൻ​സ് ചെ​യ്ത് നി​ന്ന് കു​റ​ച്ചു സ​മ​യ​ത്തി​നു ശേ​ഷം ഫ്രി​ഡ്ജി​ന്‍റെ വാ​തി​ൽ തു​റ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വി​ജ​യ​ക​ര​മാ​യി ശ്ര​മം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഈ ​കു​ട്ടി നാ​യ​യു​ടെ പു​റ​ത്തു നി​ന്നും താ​ഴേ​ക്കു ഇ​റ​ങ്ങു​ന്ന​ത്.

40 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് 57 മി​ല്യ​ണ്‍ ത​വ​ണ​യാ​ണ് ആ​ളു​ക​ൾ ക​ണ്ടത്. ഈ ​കു​ട്ടി​യേ​യും നാ​യ​യേ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​മു​ണ്ട് ചി​ല​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.