കാലകേയൻ പ്രഭാകർ മ​മ്മൂ​ട്ടി​യു​ടെ വി​ല്ലൻ
Saturday, June 24, 2017 8:57 AM IST
ബാ​ഹു​ബ​ലി എ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ൽ കാ​ല​കേ​യ​ന്‍റെ വേ​ഷ​ത്തി​ലൂ​ടെ പ്രേ​ക്ഷ​കശ്രദ്ധ​ നേടിയ പ്ര​ഭാ​ക​ർ മ​മ്മൂ​ട്ടി​യു​ടെ വി​ല്ല​നാ​യെ​ത്തു​ന്നു. ശ​ര​ത് സ​ന്ദി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന പ​രോ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണു പ്ര​ഭാ​ക​ർ മോ​ളി​വു​ഡി​ലെത്തുന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ബാം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ക​യാ​ണ്. മി​യ​യാ​ണു ചി​ത്ര​ത്തിലെ നായിക.

യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽനി​ന്ന് ഉ​ൾ​കൊ​ണ്ട ക​ഥ​യാ​ണു സി​നി​മ​യി​ലൂടെ പ​റ​യാ​ൻ പോ​വു​ന്ന​തെ​ന്നാ​ണു സി​നി​മാ​വൃ​ത്ത​ങ്ങ​ളി​ൽനി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ. കാ​ലകേ​യ എ​ന്ന സ​മൂഹ​ത്തി​ൽനി​ന്നു കി​ൽ​കി ഭാ​ഷ സം​സാ​രി​ക്കു​ന്ന കാ​ല​കേ​യ​നാ​യി​രു​ന്നു ബാ​ഹു​ബ​ലി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.