"ദിലീപ്, ഞാൻ നിന്നെ വിശ്വസിക്കുന്നു. നിന്‍റെയൊപ്പമുണ്ട്..'
Monday, June 26, 2017 2:27 AM IST
യുവനടി ആക്രമണത്തിനിരയായതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നടൻ ദിലീപിന് പിന്തുണയുമായി സംവിധായകൻ ലാൽ ജോസ്. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം തന്‍റെ പിന്തുണയറിച്ചത്.

"ദിലീപ്, നിന്നെ കഴിഞ്ഞ 26 വർഷങ്ങളായി എനിക്കറിയാം. ഞാൻ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാൻ ശ്രമിച്ചാലും ഞാൻ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമാക്കാരും.' എന്നാണ് ലാൽ ജോസ് തന്‍റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.

നേരത്തെ, നടന്മാരായ സലിം കുമാറും അജു വർഗീസും ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ദിലീപിന്‍റെ സ്വകാര്യ ജീവിതം തകർക്കാൻ ഏഴു വർഷം മുൻപ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നാണ് സലിം കുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്. ദിലീപിനെ ക്രൂശിക്കുന്ന വിഷയത്തിൽ സിനിമ സംഘടനകളിലെ ആരും പ്രതികരിച്ച് കണ്ടില്ലെന്നും സലിം കുമാർ കുറ്റപ്പെടുത്തി.

ലാൽ ജോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.