ഹമ്മോ, എന്തൊരു ബാലൻസ്...!
Monday, June 26, 2017 7:11 AM IST
പു​ല്ലു വെ​ട്ടു​ന്ന ​യ​ന്ത്രം കു​റെ​യ​ധി​കം സ​മ​യം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് നി​സാ​ര​മാ​യ കാ​ര്യ​മാ​ണ്. എ​ന്നാ​ൽ ഈ ​ഉ​പ​ക​ര​ണം താ​ടി​യി​ൽ ബാ​ല​ൻ​സ് ചെ​യ്ത് എ​ത്ര സ​മ​യം നി​ർ​ത്തു​വാ​ൻ സാ​ധി​ക്കും. അ​ത്ത​ര​ത്തി​ൽ അ​ന്പ​ര​പ്പി​ക്കു​ന്ന പ്ര​ക​ട​നം കാ​ഴ്ചവ​ച്ച് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ സം​സാ​ര വി​ഷ​യ​മാ​യി​രി​ക്കു​ക​യാ​ണ് ഒ​രാ​ൾ.

ന്യൂ​യോ​ർ​ക്ക് സ്വ​ദേ​ശി​യാ​യ അ​ഷ്റി​ത ഫ​ർ​മാ​ൻ ബ്രോ​ക്ക് എ​ന്ന​യാ​ളാ​ണ് ത​ന്‍റെ താ​ടി​യി​ൽ പു​ല്ലു​വെ​ട്ടു​ന്ന യ​ന്ത്രം ബാ​ല​ൻ​സ് ചെ​യ്ത് നി​ർ​ത്തി 71.53 മീ​റ്റ​റോ​ളം ന​ട​ന്ന് ഗി​ന്ന​സ് റിക്കാർഡി​ന് അ​ർ​ഹ​നാ​യ​ത്. ഇ​ദ്ദേഹം ത​ന്നെ മു​ന്പ് നേ​ടി​യ 20 മീ​റ്റ​ർ എ​ന്ന ദൂ​ര​മാ​ണ് അ​ദേ​ഹം മറികടന്നത്.

റിക്കാർഡ് സ്വ​ന്ത​മാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​ദേ​ഹ​ത്തെ അ​ഭി​നന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്ക​ന്ന​ത്.
https://www.youtube.com/embed/yFU8RTqtZtM
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.