"നി​ങ്ങ​ളു​ടെ വി​ല​ക്കി​ന്‍റെ ശ​ക്തി നി​ങ്ങ​ളും സി​നി​മ​യു​ടെ ശ​ക്തി ഞ​ങ്ങ​ളും കാ​ണി​ക്കാം..'
Saturday, July 1, 2017 11:06 AM IST
അ​മ​ൽ നീ​ര​ദി​ന്‍റെ​യും അ​ൻ​വ​ർ റ​ഷീ​ദി​ന്‍റെ​യും നി​ർ​മാ​ണ-​വി​ത​ര​ണ ക​ന്പ​നി​ക​ൾ​ക്ക് വി​ത​ര​ണ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നെ വെ​ല്ലു​വി​ളി​ച്ച് സം​വി​ധാ​യ​ക​ൻ ആ​ഷി​ക് അ​ബു. ഞ​ങ്ങ​ൾ സി​നി​മ​ക​ൾ ചെ​യ്യും, വി​ത​ര​ണം ചെ​യ്യും, നാ​ട്ടു​കാ​ര് കാ​ണു​ക​യും ചെ​യ്യും. ഒ​രു സം​ശ​യ​വും അ​തി​ൽ വേ​ണ്ട. നി​ങ്ങ​ളു​ടെ വി​ല​ക്കി​ന്‍റെ ശ​ക്തി നി​ങ്ങ​ളും സി​നി​മ​യു​ടെ ശ​ക്തി ഞ​ങ്ങ​ളും കാ​ണി​ക്കാ​മെ​ന്ന് ആ​ഷി​ഖ് അ​ബു ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

മ​ൾ​ട്ടി​പ്ലെ​ക്സ് സ​മ​ര​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​യ​തി​ന്‍റെ പേ​രി​ലാ​ണ് അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്ത സി​ഐ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​നി​മ​ക​ൾ​ക്ക് നേ​രെ വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന പ്ര​തി​കാ​ര ന​ട​പ​ടി തു​ട​ങ്ങി​യ​ത്. മ​ൾ​ട്ടി​പ്ല​ക്സ് സ​മ​രം ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യെ​ങ്കി​ലും സ​മ​ര​ത്തി​ൽ​നി​ന്നു വി​ട്ടു​നി​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്കു നേ​ർ​ക്ക് വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ് ന​ൽ​കാ​തെ​യാ​ണ് വി​ല​ക്ക്.

അ​ൻ​വ​ർ റ​ഷീ​ദ് എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്, അ​മ​ൽ നീ​ര​ദ് പ്രൊ​ഡ​ക്ഷ​ൻ​സ്, എ ​ആ​ൻ​ഡ് എ ​റീ​ലീ​സ് എ​ന്നീ ബാ​ന​റു​ക​ൾ​ക്ക് അ​പ്ര​ഖ്യാ​പി​ത വി​ല​ക്ക് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ബാ​ന​റു​ക​ളു​ടെ പ​റ​വാ, ട്രാ​ൻ​സ് എ​ന്നീ സി​നി​മ​ക​ളു​ടെ റി​ലീ​സിം​ഗ് പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന് ഈ ​സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​ക്ക​ളാ​യ അ​മ​ൽ നീ​ര​ദും അ​ൻ​വ​ർ റ​ഷീ​ദും തു​റ​ന്ന​ടി​ച്ചി​രു​ന്നു.

തി​യ​റ്റു​ട​മ​ക​ളു​ടെ വി​ത​ര​ണ​ക്കാ​രു​ടെ​യും നി​ർ​മ്മാ​താ​ക്ക​ളു​ടെ​യും കോ​ർ ക​മ്മി​റ്റി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ദി​ലീ​പ് ആ​ണ്. ഈ ​ബാ​ന​റു​ക​ളു​ടെ വി​ല​ക്ക് നീ​ക്കു​മെ​ന്ന് ദി​ലീ​പ് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും വി​ല​ക്ക് നീ​ങ്ങി​യി​ല്ലെ​ന്ന് അ​മ​ലും അ​ൻ​വ​റും പ​റ​യു​ന്നു. നി​ല​വി​ൽ ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് യു​ണൈ​റ്റ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് കേ​ര​ള​യു​ടെ പ്ര​സി​ഡ​ന്‍റാ​ണ് ദി​ലീ​പ്.

ആഷിക് അബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.