"അപ്പൂ, നീയനുഭവിച്ച കഷ്ടപ്പാടുകൾ എനിക്കറിയാം...' പ്രണവിന് ദുൽഖറിന്‍റെ കുറിപ്പ്
Wednesday, July 5, 2017 7:29 AM IST
മ​ല​യാ​ള സി​നി​മ എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ലും മ​മ്മൂട്ടി​യു​മാ​ണ്. ആ​രാ​ധ​ക​ർ ത​മ്മി​ൽ ഇ​രു​വ​രു​ടെ​യും പേ​രു​പ​റ​ഞ്ഞ് ത​ല്ലു കൂ​ടു​ന്പോ​ഴും ഇ​തൊ​ന്നു കണക്കിലെടുക്കാതെ ഉ​റ​ച്ച സൗ​ഹൃ​ദ ബ​ന്ധ​വു​മാ​യി മു​ൻ​പോ​ട്ടു പോ​കു​ക​യാ​ണ് ഇ​രു​വ​രും. ​അ​തു പോ​ലെ ഒരു സുഹൃത്ബ​ന്ധം ഇ​രു​വ​രു​ടെ​യും മ​ക്ക​ൾ​ക്കി​ട​യി​ലും ഉ​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ദു​ൽ​ഖ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ.

സി​നി​മ​യി​ൽ നാ​യ​ക​നാ​യി അരങ്ങേറ്റം കുറിക്കുന്ന പ്ര​ണ​വി​ന് ആ​ശം​സ​യ​ർ​പ്പി​ച്ചാ​ണ് ദു​ൽ​ഖ​ർ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്. പ്രി​യ​പ്പെ​ട്ട അ​പ്പു എന്ന് സംബോധന ചെയ്താണ് ദുൽഖർ പോസ്റ്റ് ആരംഭിക്കുന്നത്. ചിത്രത്തിലെ സംഘട്ടനരംഗങ്ങൾക്കായും മറ്റും പ്രണവ് എടുത്ത കഷ്ടപ്പാടുകളും തയാറെടുപ്പുകളും തനിക്കറിയാമെന്നും സി​നി​മ​യി​ൽ അദ്ദേഹം ന​ന്നാ​യി മു​ന്നേ​റു​മെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാമെന്നും ദുൽഖർ പറയുന്നു. പ്ര​ണ​വി​ന്‍റെ ആ​ദ്യ ചി​ത്രം ആ​ദി​യു​ടെ ടീ​സ​റും ദു​ൽ​ഖ​ർ ഇ​തി​നൊ​പ്പം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

ദുൽഖറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.