കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന ഭീ​മ​ൻ ദി​നോ​സ​ർ; വീ​ഡി​യോ വൈ​റ​ൽ
Saturday, July 8, 2017 8:24 AM IST
ദ​ശ​ല​ക്ഷ​ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ലോ​ക​ത്തി​ൽ ജീ​വി​ച്ചി​രു​ന്ന ഭീ​മ​ൻ ജീ​വി​ക​ളി​ലൊ​ന്നാ​ണ് ദി​നോ​റു​ക​ൾ. നി​ര​വ​ധി ഇം​ഗ്ലീ​ഷ് സി​നി​മ​ക​ളി​ലൂ​ടെ എ​ല്ലാ​വ​രും ദി​നോ​സ​റു​ക​ളെ പ​രി​ച​യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും നേ​രി​ട്ടു​കാ​ണാ​ൻ ഉ​ള്ള ഭാ​ഗ്യം ആ​ർ​ക്കും ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം മെ​ക്സി​ക്കോ​യി​ലെ മോ​ണ്‍​ടെ​റി എ​ന്ന സ്ഥ​ല​ത്തു​കൂ​ടി കാ​റി​ൽ സ​ഞ്ച​രി​ച്ച​വ​ർ ഞെ​ട്ടി​പ്പോ​യി കാ​ര​ണം ഇ​വ​രു​ടെ കാ​റി​ന്‍റെ സ​മീ​പ​ത്തു കൂ​ടി പോ​കു​ന്ന പി​ക്ക്അ​പ്പ് വാ​നി​ന്‍റെ പു​റ​കി​ൽ ഒ​രു ദി​നോ​സ​ർ ഇ​രി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്.

പ​ക്ഷെ പേ​ടി​ക്കാ​നൊ​ന്നു​മി​ല്ല ജീ​വ​നി​ല്ലാ​ത്ത ഒ​രു ദി​നോ​സ​റി​ന്‍റെ പ്ര​തി​മ മാ​ത്ര​മാ​യി​രു​ന്നു അ​ത്. വാ​ഹ​ന​ത്തി​ന്‍റെ പു​റ​കി​ൽ ഇ​രു​ത്തി​യി​രി​ക്കു​ന്ന ദി​നോ​സ​റി​നെ കെ​ട്ടി​വ​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. സ​മീ​പ​ത്തു കൂ​ടി വ​ന്ന​വ​ർ ത​ന്നെ ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.