മലയാളസിനിമയിലെ പ്രമുഖർക്കൊപ്പം പൾസർ സുനി; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയും നടൻ ദിലീപും അറസ്റ്റിലായതിനു പിന്നാലെ വെളിപ്പെടുത്തലുകളുടെ ഘോഷയാത്രയാണ്. ദിലീപിനെതിരേ സിനിമാ മേഖലയിലെ പ്രമുഖർ വെളിപ്പെടുത്തലുകളുമായി എത്തിയിരുന്നു. ഇതോടൊപ്പം തന്നെ പൾസർ സുനി മലയാളസിനിമയിലെ പ്രമുഖർക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

നേരത്തെ, ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള പൾസർ സുനിയുടെ ഫോട്ടോകൾ പുറത്തായിരുന്നു. കേസിൽ അന്വേഷണം ദിലീപിലേക്ക് ശക്തമാക്കിയതിനു പിന്നിലെ ഒരു കാരണവും ഈ ചിത്രമായിരുന്നു. പിന്നീട് ധർമജൻ ബോൾഗാട്ടിക്കൊപ്പം പൾസർ സുനി നിൽക്കുന്ന ചിത്രവും പുറത്തുവന്നു. ഇതിനു പിന്നാലെ ധർമജനെ പോലീസ് വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ പ്രമുഖർക്കൊപ്പമുള്ള സുനിയുടെ കൂടുതൽ ചിത്രങ്ങൾ പ്രചരിക്കുകയാണ്. അനൂപ് മേനോൻ, ബാലചന്ദൻ ചുള്ളിക്കാട് തുടങ്ങിയവർക്കൊപ്പമുള്ള ചിത്രമാണ് പുറത്തായത്. സുനി ഉൾപ്പെട്ട നടൻ മുകേഷിന്‍റെ കുടുംബചിത്രവും പ്രചരിക്കുന്നുണ്ട്. എംഎൽഎ കൂടിയായ മുകേഷിന്‍റെ മുൻ ഡ്രൈവറായിരുന്നു സുനി.

സോഷ്യൽ‌ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ: