കൂട്ടുകാരനെ ആക്രമിച്ച സിംഹങ്ങളെ പഞ്ഞിക്കിട്ട് കാട്ടുപോത്തുകൾ
Thursday, July 13, 2017 7:19 AM IST
ഒരു അ​പ​ക​ടഘട്ടമുണ്ടായാൽ സഹായിക്കാൻ ആ​ദ്യ​മെ​ത്തു​ക ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​ത് മ​നു​ഷ്യ​ന്‍റെ കാ​ര്യ​ത്തി​ലാ​ണെ​ങ്കി​ലും മൃ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലാ​ണെ​ങ്കി​ലും. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ദക്ഷിണാഫ്രി​ക്ക​യി​ലെ ലിം​പോ​പോ പ്ര​വിശ്യ​യി​ലു​ള്ള തിം​ബാ​വ​തി പ്രൈ​വ​റ്റ് നേ​ച്ച​ർ റി​സ​ർ​വി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഒ​രു കാ​ട്ടു​പോ​ത്ത് വി​ശ​ന്നു വ​ല​ഞ്ഞ ര​ണ്ടു സിം​ഹ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​പ്പോ​ഴാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​രു സിം​ഹ​ങ്ങ​ളും പോ​ത്തി​നെ ആ​ക്ര​മി​ച്ചു നി​ല​ത്തു വീ​ഴ്ത്തി​യ​പ്പോ​ൾ ഓ​ടി​യെ​ത്തി​യ ഒ​രു പ​റ്റം കാ​ട്ടു പോ​ത്തു​ക​ൾ സിം​ഹ​ങ്ങ​ളെ തു​ര​ത്തി​യോ​ടി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

ഒ​ലി​വ​ർ ലേ​യ്ൻ എ​ന്ന​യാ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും ഇ​തു വ​ഴി​ക്ക് സ​ഞ്ച​രി​ച്ച​പ്പോ​ഴാ​ണ് അ​പൂ​ർ​വ​മാ​യ ഈ ​മു​ഹൂ​ർ​ത്ത​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഇ​വ​ർ ത​ന്നെ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്​ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.