റൺവേ അല്ലെങ്കിൽ പാർക്കിംഗ് സ്ഥലം
Thursday, July 13, 2017 7:22 AM IST
കഴി​ഞ്ഞ ദി​വ​സം എ​യ​ർ കാ​ന​ഡ​യു​ടെ വി​മാ​നം അ​മേ​രി​ക്ക​ൻ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി​ക്ക് ചി​ല്ല​റ ബു​ദ്ധി​മു​ട്ട​ല്ല വ​രു​ത്തി​യ​ത്. കാ​ര​ണം സാ​ൻ​ഫ്രാ​ൻ​സി​സ്കോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ൺ​വേ​യോ​ടു ചേ​ർ​ന്നു​ള്ള പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്താ​ണ് എ​യ​ർ കാ​ന​ഡ​യു​ടെ എ​യ​ർ​ബ​സ് എ320 ​വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​ത്. എ​യ​ർ കാ​ന​ഡ​യു​ടെ വി​മാ​ന​ത്തി​ന് ലാ​ൻ​ഡ് ചെ​യ്യാ​നാ​യി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ റേ​ൺ​വേ സ​ജ്ജ​മാ​ക്കി​യ​പ്പോ​ഴാ​യി​രു​ന്നു പാ​ർ​ക്കിം​ഗ് വി​ഭാ​ഗ​ത്തി​ലെ നി​ര​ത്തി​ലേ​ക്ക് ലാ​ൻ​ഡ് ചെ​യ്ത​ത്. പ​റ​ന്നു​യ​രാ​നാ​യി നാ​ലു വി​മാ​ന​ങ്ങ​ൾ ത​യാ​റാ​യി​രു​ന്ന സ​മ​യ​ത്താ​ണ് 135 യാ​ത്ര​ക്കാ​രും അ​ഞ്ചു ജീ​വ​ന​ക്കാ​രു​മാ​യി എ​യ​ർ കാ​ന​ഡ​യു​ടെ ലാ​ൻ​ഡിം​ഗ്. ഇ​റ​ങ്ങി​യ​ശേ​ഷം അ​ബ​ദ്ധം മ​ന​സി​ലാ​യ പൈ​ല​റ്റി​ന്‍റെ സ​മ​യോ​ചിത ഇ​ട​പെ​ട​ലാ​ണ് വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​കാ​ൻ കാ​ര​ണം.

അ​പകടം ന​ട​ന്നി​രു​ന്നെ​ങ്കി​ൽ വ്യേ​മ​യാ​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​പ​ക​ട​മാ​യി ഇ​ത് മാ​റു​മാ​യി​രു​ന്നു എ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്നു​യ​രാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന നാ​ലു വി​മാ​ന​ങ്ങ​ളി​ലേ​ക്ക് എ​യ​ർ കാ​ന​ഡ​യു​ടെ വി​മാ​നം ഇ​ടി​ച്ചു​ക​യ​റി​യു​ന്നെ​ങ്കി​ൽ വ​ലി​യൊ​രു പൊ​ട്ടി​ത്തെ​റി​യാ​യി​രി​ക്കും സം​ഭ​വി​ക്കു​ക. നാ​ലു വി​മാ​ന​ങ്ങ​ളി​ലും ടാ​ങ്ക് നി​റ​യെ​ ഇ​ന്ധ​നമു​ണ്ടാ​യി​രു​ന്നു. ഇ​തായിരിക്കും അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ക.

സാ​ൻ​ഫ്രാ​ൻ​സി​സ്കോ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ര​ണ്ടു റ​ൺ​വേ​ക​ളും സ​മാ​ന്ത​ര​മാ​യാ​ണ് ത​യാ​റാ​ക്കി​യി​ക്കു​ന്ന​ത്. ഒ​പ്പം വി​മാ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന ടാ​ക്സി വേ​യും സ​മാ​ന്ത​ര​മാ​ണ്. അ​താ​ണ് പൈ​ല​റ്റി​ന് അ​ബ​ദ്ധം പി​ണ​യാ​ൻ കാ​ര​ണ​മാ​യ​ത്. സം​ഭ​വ​ത്തി​ൽ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.