കുമാർ വിശ്വാസ് ഒരു കവിത ചൊല്ലി, ബിഗ് ബി നോട്ടീസ് അയച്ചു
Friday, July 14, 2017 1:38 AM IST
പ​ക​ര്‍പ്പവ​കാ​ശം ല​ംഘി​ച്ച് പി​താ​വി​ന്‍റെ ക​വി​ത ചൊ​ല്ലി​യ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് കു​മാ​ർ വി​ശ്വാ​സി​ന് അ​മി​താ​ഭ് ബ​ച്ച​ന്‍റെ വ​ക്കീ​ൽ നോ​ട്ടീ​സ്. അ​മി​താ​ഭ് ബ​ച്ച​ന്‍റെ പി​താ​വും പ്ര​മു​ഖ ക​വി​യു​മാ​യി​രു​ന്ന ഹ​രി​വം​ശ റാ​യ് ബ​ച്ച​ന്‍റെ ക​വി​ത കു​മാ​ര്‍ വിശ്വാ​സ് പ​ക​ര്‍പ്പ​വ​കാ​ശം കൂ​ടാ​തെ ചൊ​ല്ലി​യ​തി​നാ​ണ് നോ​ട്ടീ​സ്. നോ​ട്ടീ​സ് അ​യ​ച്ച​തി​നു പു​റ​മേ ക​വി​ത ചൊ​ല്ലു​ന്ന വീ​ഡി​യോ​യി​ല്‍നി​ന്നു ല​ഭി​ച്ച വ​രു​മാ​ന​ത്തി​ന്‍റെ ക​ണ​ക്കും ബ​ച്ച‌​ൻ വി​ശ്വാ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഹി​ന്ദി ക​വി​ക​ളെ ആ​ദ​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് വി​ശ്വാ​സ് ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തും യൂ​ട്യൂ​ബി​ല്‍ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​തും. ബ​ച്ച​നു​ള്ള മ​റു​പ​ടി​ ട്വി​റ്റ​റി​ലൂ​ടെ കു​മാ​ര്‍ വി​ശ്വാ​സ് ന​ല്‍കി. ബാ​ബു​ജി​ക്ക് ആദരവ് ന​ല്കി​ക്കൊ​ണ്ടു​ള്ള വീ​ഡി​യോ യൂട്യൂബിൽനിന്ന് ഡി​ലീ​റ്റ് ചെ​യ്യു​ന്നു. യൂ​ട്യൂ​ബി​ല്‍ നി​ന്നു ല​ഭി​ച്ച​ത് 32 രൂ​പ​യാ​ണെ​ന്നും പ​റ​ഞ്ഞ​തുപോ​ലെ അ​ത് ബ​ച്ച​ന് അ​യ​യ്ക്കു​ന്നു​വെ​ന്നും കു​മാ​ര്‍ വി​ശ്വാ​സ് ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.