പിസ വേണോ..‍‍? റാബിയ കൊണ്ടുവന്നു തരും
Friday, July 14, 2017 2:56 AM IST
ബി​സി​ന​സി​ൽ കൂ​ടു​ത​ൽ ലാ​ഭം നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് ആ​ളു​ക​ൾ പ​ല ത​ര​ത്തി​ലു​ള്ള വ​ഴി​ക​ളും സ്വീ​ക​രി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​നി​ലെ മു​ൾ​ട്ടാ​ൻ ന​ഗ​ര​ത്തി​ലു​ള്ള പി​സ ഷോ​പ്പു​ട​മ ഇ​തി​നാ​യി സ്വീ​ക​രി​ച്ച വി​ദ്യ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​യി​രി​ക്കു​ന്ന​ത്. ക​ട​യി​ൽ വ​രു​ന്ന​വ​ർ​ക്ക് പി​സ ന​ൽ​കാ​നാ​യി അ​ദ്ദേ​ഹം എ​ത്തി​ച്ച​ത് മ​നോ​ഹ​ര​മാ​യ ഒ​രു റോ​ബോ​ട്ടി​നെ ആ​യി​രു​ന്നു. റാ​ബി​യ എ​ന്നാ​ണ് റോ​ബോ​ട്ടി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ റാ​ബി​യ​ക്ക് ആ​രാ​ധ​ക​ർ കൂ​ടി. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് റാ​ബി​യ​യു​ടെ കൈ​യ്യി​ൽ നി​ന്നും ഭ​ക്ഷ​ണം വാ​ങ്ങി ക​ഴി​ക്കാ​നായി ക​ട​യി​ൽ എ​ന്നും എ​ത്തു​ന്ന​ത്. ഇ​തോ​ടെ ക​ച്ച​വ​ടം ര​ണ്ടി​ര​ട്ടി​യാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്തു.

ഇ​രു​പ​ത്ത​ഞ്ച് കി​ലോ ഭാ​ര​മു​ള്ള റോ​ബോ​ട്ടി​ന് അ​ഞ്ചു കി​ലോ വ​രെ ചു​മ​ക്കാ​ൻ സാ​ധി​ക്കും. ത​ന്‍റെ വ​ഴി​യി​ൽ എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടെ​ങ്കി​ൽ അ​ത് മ​ന​സി​ലാ​ക്കി മാ​റി​പോ​കാ​നും റോ​ബോ​ട്ടി​ന് ക​ഴി​വു​ണ്ട്. ക​ഴു​ത്തി​നു ചു​റ്റും സ്കാ​ർ​ഫി​ട്ട് ന​ട​ക്കു​ന്ന റോ​ബോ​ട്ടി​നെ സ്ത്രീ ​രൂ​പ​ത്തി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ശ​രീ​രാ​കൃ​തി ഭാ​രം ചു​മ​ക്കാ​ൻ റോ​ബോ​ട്ടി​നെ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.



ക​ട​യു​ട​മ സ​യി​ദ് അ​സീ​സ് അ​ഹ​മ്മ​ദ് ജ​ഫാ​രി​യോ​ട് മ​ക​ൻ സ​യി​ദ് ഉ​സാ​മ അ​സീ​സാ​ണ് ഈ ​ആ​ശ​യം പ​റ​ഞ്ഞ​ത്. ചൈ​നീ​സ് റസ്റ്ററ​ന്‍റു​ക​ളി​ൽ റോ​ബോ​ട്ടു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ഭ​ക്ഷ​ണം വി​ള​ന്പു​ന്ന സം​ഭ​വ​മാ​ണ് ഈ ​പ​രീ​ക്ഷ​ണ​ത്തി​ന് ത​ന്നെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് സ​യി​ദ് പ​റ​യു​ന്ന​ത്. ഈ ​പ​രീ​ക്ഷ​ണം വി​ജ​യി​ച്ച​തോ​ടെ ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ൽ റോ​ബോ​ട്ടു​ക​ളെ നി​ർ​മി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. മാ​ത്ര​മ​ല്ല റോ​ബോ​ട്ടു​ക​ളെ ജോ​ലി​ക്കാ​രാ​ക്കി ഒ​രു റ​സ്റ്റ​റ​ന്‍റു​കൂ​ടി തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഇ​വ​രി​പ്പോ​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.