"മരിച്ച' അ​മ്മ​യു​ടെ ഉ​ദ​ര​ത്തി​ൽ നാ​ലു​മാ​സം; ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ ജീ​വി​ത​ത്തി​ലേ​ക്ക്
Friday, July 14, 2017 4:03 AM IST
ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച യുവതിയു​ടെ ഉ​ദ​ര​ത്തി​ൽ നി​ന്നും നാ​ലു മാ​സ​ത്തി​നു ശേ​ഷം ഇ​ര​ട്ട​ക്കുട്ടിക​ളെ പു​റ​ത്തെ​ടു​ത്തു. ബ്ര​സി​ലീ​ലെ നോ​സ്സോ സെ​ഞ്ഞോ​റ ഡോ ​റോ​ക്യോ ആ​ശു​പ​ത്രി​യി​ലാ​ണ് അപൂർവ ശസ്ത്രക്രിയ നടന്നത്. ഇ​ര​ട്ട​കളെ രക്ഷിക്കുന്നതിനായി വെ​ന്‍റി​ലേ​റ്റ​റി​ൽ അ​മ്മ​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത് 123 ദി​വ​സ​മാ​യി​രു​ന്നു.

ഇ​തി​നു മു​ന്പും മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ഗ​ർ​ഭി​ണി​ക​ളു​ടെ ഉ​ദ​ര​ത്തി​ൽ നി​ന്ന് കു​ഞ്ഞു​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും കു​ഞ്ഞി​ന് വ​ള​ർ​ച്ച​യെ​ത്താ​ൻ അ​മ്മ​യു​ടെ ജീ​വ​ൻ ഇ​ത്രയും നാ​ൾ പി​ടി​ച്ചു നി​ർ​ത്തു​ന്ന സം​ഭ​വം ഇ​താ​ദ്യ​മാ​ണ്.




ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഫ്രാ​ൻ​കീ​ല​ൻ ഡി ​സി​ൽ​വ സാം​പോ​ളി പ​ദി​ല മ​സ്തി​ഷ്ക്കാ​ഘാ​തം മൂ​ലം മ​രി​ക്കു​ന്പോ​ൾ ഒ​ൻ​പ​താ​ഴ്ച മാ​ത്ര​മാ​യി​രു​ന്നു ഈ ​കു​ഞ്ഞു​ങ്ങ​ളു​ടെ വ​ള​ർ​ച്ച. എ​ന്നാ​ൽ മ​ര​ണം സ്ഥി​രീ​ക​രി​ച്ച് ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷ​വും ഭ്രൂ​ണ​ത്തി​ൽ നി​ന്നും ജീ​വ​ന്‍റെ മി​ടി​പ്പു​ക​ൾ തു​ട​ർ​ന്നു കൊ​ണ്ടേ​യി​രു​ന്നു.

ത​ങ്ങ​ൾ​ക്കു മു​ന്പി​ൽ ന​ട​ക്കു​ന്ന അ​ത്ഭു​തം മ​ന​സി​ലാ​ക്കി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​മ്മ​യെ വെ​ന്‍റി​ലേ​റ്റ​റി​ൽ ത​ന്നെ കി​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി അ​വ​രെ ര​ക്ഷ​പെ​ടു​ത്താ​നു​ള്ള തീ​വ്രശ്ര​മ​മാ​ണ് പി​ന്നീ​ട് ന​ട​ന്ന​ത്. ഇ​തേ അ​നു​ഭ​വ സാ​ഹ​ച​ര്യ​മു​ള്ള ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശ​വും ഡോ​ക്ട​ർ​മാ​ർ​ക്ക് സ​ഹാ​യ​മാ​കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ 123 ദി​വ​സ​ത്തെ കാ​ത്തി​രു​പ്പി​നു ശേ​ഷം ഇ​ര​ട്ട​കു​ഞ്ഞു​ങ്ങ​ളെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും തൃ​പ്തി​ക​ര​മാ​യ തൂ​ക്ക​മു​ണ്ട്. ഈ ​ദ​ന്പ​തി​ക​ൾ​ക്ക് ര​ണ്ട​ര വ​യ​സു​ള്ള ഒ​രു മ​ക​ൾ​കൂ​ടി​യു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.