ഞാനും അമ്മയല്ലേ..! പു​ലി​ക്കു​ഞ്ഞി​നെ മുലയൂട്ടുന്ന സിംഹിയുടെ ചിത്രങ്ങൾ വൈറൽ
Friday, July 14, 2017 5:08 AM IST
മാ​തൃസ്നേ​ഹ​ത്തി​ന് പ​ക​രം വ​യ്ക്കാ​ൻ ഈ ​ലോ​ക​ത്തി​ൽ മ​റ്റൊന്നുമി​ല്ല. അ​ത് മ​നു​ഷ്യ​ന്‍റെ കാ​ര്യ​ത്തി​ലാ​യാ​ലും മൃ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലാ​യാ​ലും. ഇ​തി​നു തെ​ളി​വെ​ന്ന നി​ല​യി​ൽ ഹൃ​ദ​യ സ്പ​ർ​ശി​യാ​യ ചി​ത്ര​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ടാ​ൻ​സാ​നി​യാ​യി​ലെ സെ​റ​ൻ​ഗെ​തി വനത്തിലാ​ണ് ഈ ​രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. പെ​ണ്‍സിം​ഹം ഒ​രു പു​ലിക്കുഞ്ഞി​നെ മു​ല​യൂ​ട്ടു​ന്ന​താ​ണ് ഈ ​ചി​ത്ര​ങ്ങ​ളി​ലു​ള്ള​ത്.



പു​ലി​ക​ളും സിംഹങ്ങളുമായി സാധാരണ അത്ര ചേർച്ചയിലല്ല. എ​ന്നാ​ൽ ഈ പു​ലിക്കു​ഞ്ഞി​നെ വ​ള​രെ സ്നേ​ഹ​ത്തോ​ടെയാണ് സിംഹി മു​ല​യൂ​ട്ടി പ​രി​ച​രി​ക്കു​ന്നത്. ടാ​ൻ​സാ​നി​യാ​യി​ലെ ൻ​ദു​ദു സ​ഫാ​രി ലോ​ഡ്ജി​നു സ​മീ​പ​ത്തെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​മാ​ണ് നൊ​സി​കി​തോ​ക്ക് എ​ന്ന ഈ ​സിംഹിക്ക് പു​ലിക്കുഞ്ഞി​നെ ല​ഭി​ച്ച​ത്. അ​ഞ്ച് വ​യ​സു​ള്ള ഈ ​സിം​ഹിക്ക് മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളു​മു​ണ്ട്. പു​ലിക്കുഞ്ഞി​ന്‍റെ അ​മ്മയ്ക്ക് എന്തു സംഭവിച്ചു എ​ന്ന​ത് വ്യ​ക്ത​മ​ല്ല.



സിം​ഹ​ങ്ങ​ൾ മ​റ്റ് സിം​ഹ​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന കു​ട്ടി​ക​ളെ പ​രി​ച​രി​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഒ​രു പു​ലിക്കുഞ്ഞി​നെ പ​രി​ച​രി​ക്കു​ന്ന​ത് ആ​ദ്യ​ത്തെ അ​നു​ഭ​വ​മെ​ന്നാ​ണ് ഗ്ലോ​ബ​ൽ കാ​റ്റ് കണ്‍​സ​ർ​വേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ലൂ​ക്ക് ഹ​ണ്ട​ർ പ​റ​യു​ന്ന​ത്. അ​മ്മ ഇ​ല്ലാ​തി​രു​ന്നി​ട്ടും സിംഹിയുടെ പ​രി​ച​ര​ണം ല​ഭി​ച്ച ഈ ​പു​ലി​ക്കുഞ്ഞ് ഭാ​ഗ്യ​വാ​നാ​ണെ​ന്നും ഹണ്ടർ പറയുന്നു.

ചിത്രങ്ങൾ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.