അന്ന് എല്ലാവരും പുച്ഛിച്ചു, ഇന്ന് ദിവ്യ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ക്യാപ്റ്റൻ
അ​ന്നി ദി​വ്യ എ​ന്ന മിടുക്കിപ്പെൺകുട്ടി​യാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ താരമായി മാറിയിരിക്കുന്നത്. കാ​ര​ണം ത​നി​ക്ക് ഇം​ഗ്ലീ​ഷ് അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് പു​ച്ഛിച്ച് ത​ള്ളി​യ​വ​രു​ടെ​യും പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ന്നെ കൈ​യൊ​ഴി​ഞ്ഞ​വ​രു​ടെ​യു​മെ​ല്ലാം മു​ന്നി​ലൂടെ ത​ല​യു​യ​ർ​ത്തിപ്പിടി​ച്ച് അ​വ​ൾ ക​യ​റി​യി​രു​ന്ന​ത് ബോ​യിംഗ് 777ന്‍റെ ക്യാ​പ്റ്റൻ സ്ഥാ​ന​ത്തേ​ക്കാ​യി​രു​ന്നു. അ​തും ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​താ ക്യാ​പ്റ്റ​നായി.

കുട്ടിക്കാലത്ത് കൂട്ടുകാർ കളിപ്പാട്ട വിമാനം കൊണ്ട് കളിച്ചു നടന്നപ്പോൾ അന്നി ആഗ്രഹിച്ചത് ഒരു പൈലറ്റാകണമെന്നാണ്. പതിനേഴാം വയസുമുതൽ അവൾ അതിനു വേണ്ടി ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ നടക്കാത്ത സ്വപ്നമെന്നു പറഞ്ഞ് കൂട്ടുകാർ അവളെ കളിയാക്കി. വ്യോമയാന മേഖലയിൽ ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്താൻ പുരുഷന്മാർക്കു മാത്രമേ കഴിയുകയുള്ളോ എന്ന് അന്നി തിരിച്ചും ചോദിച്ചു.വി​ജ​യ​വാ​ഡ​യി​ൽ ആ​രും പൈ​ല​റ്റ് ആ​കാ​ൻ പ​ഠി​ക്കാ​ത്ത കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ദി​വ്യ​യു​ടെ ഈ ​പ​രി​ശ്ര​മം. പ​ഠി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ മോ​ശം ഇം​ഗ്ലീ​ഷ് ആ​ണെ​ന്നു പ​റ​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ൾ ദി​വ്യ​യെ ക​ളി​യാ​ക്കി​യി​രു​ന്നു. അവൾ തെരഞ്ഞെടുത്ത കരിയറിനെ സുഹൃത്തുക്കളും ചില ബന്ധുക്കളും എതിർത്തു. പ​ക്ഷെ സൈനിക ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ച്ഛൻ മേജർ മുരഹരിയും അ​മ്മ പദ്മിനി​യും ഈ ​ആ​ഗ്ര​ഹ സഫലീകരണത്തി​നാ​യി ദി​വ്യ​യ്ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഒ​പ്പം നി​ന്നു. ​അങ്ങനെ ദിവ്യ ഉത്ത​ർ പ്ര​ദേ​ശി​ലെ ഫ്ള​യിംഗ് സ്കൂ​ളാ​യ ഇ​ന്ദി​രാ​ഗാ​ന്ധി രാ​ഷ്ടീ​യ ഉ​റാ​ൻ അ​ക്കാ​ഡ​മി​യി​ൽ ചേ​രു​ക​യും ചെ​യ്തു. ഇ​വി​ടു​ത്തെ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ച ദിവ്യ സ്പെ​യി​നി​ലും ല​ണ്ട​നി​ലും വി​മാ​നം പ​റ​ത്താ​നു​ള്ള പ​രി​ശീ​ല​നം നേ​ടി​. ദി​വ്യ കൊ​മേ​ഴ്സ്യ​ൽ ഫ്ളൈ​യ​ർ എ​ന്ന ത​ല​ത്തി​ലേ​ക്ക് ഉ​യ​രു​ക​യാ​യി​രു​ന്നു. ബോയിംഗ് 737ൽ സേവനമനുഷ്ഠിച്ച ശേഷം വീണ്ടും പരിശീലനം. തുടർന്നാണ് ആഗ്രഹസഫലീകരണം പോലെ മുപ്പതാം വയസിൽ ബോ​യിംഗ് 777ന്‍റെ അമരത്തേക്ക് ഉയർന്നത്.
തന്‍റെ ആ​ഗ്ര​ഹ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ വി​ശ്വാ​സ​മ​ർ​പ്പി​ച്ചു, അ​താ​യിരു​ന്നു ത​ന്‍റെ ക​രു​ത്ത് എ​ന്നാ​ണ് ദി​വ്യ പ​റ​യു​ന്ന​ത്. അവർ എന്നിൽ ആത്മവിശ്വാസം നിറച്ചു. ലക്ഷ്യത്തിലേക്ക് എനിക്ക് മാർഗനിർദേശം നല്കി- ദിവ്യ പറയുന്നു.

താ​ൻ നേ​രി​ട്ട മോ​ശം അ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നും ഉൗ​ർ​ജം നേ​ടി​യ ദി​വ്യ എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന​ത് പ​ല​ർ​ക്കും സ്വ​പ്നം കാ​ണാ​ൻ മാ​ത്രം സാ​ധി​ക്കു​ന്ന സ്ഥാ​ന​ത്തേ​ക്കാ​ണ്. ഇന്നും ജീവിതലക്ഷ്യം പൂർത്തീകരിക്കുന്നതിൽ തടസങ്ങൾ അനുഭവപ്പെടുന്ന പ​ല​ർ​ക്കും പ്ര​ചോ​ദ​ന​മാ​കു​ന്ന ഒ​രു ജീ​വി​തമാ​ണ് ദി​വ്യ​യു​ടേ​ത്.