അ​റു​പ​ത് മി​നി​റ്റ് ​കൊ​ണ്ട് 2,682 പു​ഷ് അ​പ്പ്: ഗി​ന്ന​സ് ബു​ക്കി​ലേക്ക് 52കാ​ര​ൻ
സാ​ഹ​സി​ക​ത ചെ​യ്യാ​ൻ പ്രാ​യം ഒ​രി​ക്ക​ലും ത​ട​സ​മ​ല്ലെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് അ​ന്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ കാ​ൾ​ട്ട​ണ്‍ വി​ല്യം​സ്. കാ​ര​ണം ഓ​സ്ട്രേ​ലി​യക്കാരനായ ഇ​ദ്ദേ​ഹം അ​റു​പ​ത് മി​നി​റ്റ് കൊ​ണ്ട് ചെ​യ്ത​ത് 2,682 പു​ഷ് അ​പ്പാ​ണ്. ഗി​ന്ന​സ് ബുക്കിൽ ത​ന്‍റെ ത​ന്നെ റിക്കാർ‌​ഡ് തി​രു​ത്തി​ക്കു​റി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2015ൽ ​ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് 2,220 പു​ഷ്അ​പ്പ് എ​ടു​ത്താ​യി​രു​ന്നു അ​ദ്ദേ​ഹം ആ​ദ്യ​മാ​യി ഗി​ന്ന​സ് ബു​ക്കി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ച​ത്. ഇ​പ്പൊ​ഴി​താ അ​തി​ലും കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് കൂ​ടു​ത​ൽ പു​ഷ് അ​പ്പാ​ണ് അ​ദ്ദേ​ഹം എ​ടു​ത്ത​ത്. യൂ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന വീ​ഡി​യോ ക​ണ്ട് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​രാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.
https://www.youtube.com/embed/O_cp5dWpXzY
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.