കാളിദാസിന്‍റെ പൂമരം പൂർത്തിയാകുന്നു
ജയറാമിന്‍റെ മകൻ കാ​ളി​ദാ​സിന്‍റെ പൂ​മ​രം എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. എ​ബ്രി​ഡ് ഷൈ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​നും മീ​ര ​ജാ​സ്മി​നും പ്ര​ധാ​ന​ വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ലൈം ​ലൈ​റ്റ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്. ഡോ. ​പോ​ൾ വ​ർ​ഗീ​സി​നൊ​പ്പം ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ​ങ്കാ​ളി​യും കൂ​ടി​യാ​ണ് എ​ബ്രി​ഡ് ഷൈ​ൻ.

എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ്, മം​ഗ​ളം കോ​ള​ജ് ഏ​റ്റു​മാ​നൂ​ർ, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് കോ​ഴ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.